എറ്റേണല്‍ ഫ്ളെയിം ഫാള്‍സ് എന്നത് പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലുള്ള ചെസ്റ്റ്നട്ട് റിഡ്ജ് പാര്‍ക്കിലെ ഒരു ചെറിയ വെള്ളച്ചാട്ടമാണ്.
ഈ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും അടിയിലായി ഒരു തീനാളം കത്തിയെരിയുന്നതായി കാണാന്‍ കഴിയും. ഇത് വര്‍ഷം മുഴുവന്‍ ഉണ്ടാകാറുണ്ട്. തീനാളം ആയിരത്തോളം വര്‍ഷങ്ങളായി കത്തുന്നുവെന്നാണ് പറയപ്പെടുന്നത്.
പ്രകൃതിവാതകങ്ങളുടെ സാന്നിധ്യമാണ് പ്രതിഭാസത്തിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നുവെങ്കിലും അണയാതെ സ്ഥിരമായി തീ എങ്ങനെ കത്തിനില്ക്കുന്നുവെന്നത് ഇപ്പോഴും സംശയമുണര്‍ത്തുന്ന ഒരു കാര്യമാണ്.
ഭൂമിയ്ക്കടിയില്‍ നിന്നും പ്രവഹിക്കുന്ന മീഥേനും പ്രൊപെയ്നുമാണ് തീയുണ്ടാകാന്‍ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസം ഒരു കിലോഗ്രാം വരെ മീഥേന്‍ പുറത്തേക്ക് വരുന്നുണ്ടത്രേ.