വിജ്ഞാപനം പിൻവലിച്ചു സർക്കാർ

ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാൻ കഴിഞ്ഞ മാർച്ച് 13നു പുറപ്പെടുവിച്ച വിജ്‌ഞാപനം പിൻവലിച്ചതായും പുതിയ വിജ്‌ഞാപനം പുറപ്പെടുവിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

പുതിയ ഏജൻസിയെ നിയോഗിച്ച് സാമൂഹികാഘാത പഠനം ഉൾപ്പെടെ നടത്തുമെന്നും അറിയിച്ചു.
സർക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് നൽകിയ വിശദീകരണം രേഖപ്പെടുത്തിയ കോടതി, ബന്ധപ്പെട്ട ഹർജി തീർപ്പാക്കി.

ഭൂമി ഏറ്റെടുക്കൽ നടപടികൾ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിലീവേഴ്സ് ചർച്ചിന്റെ നിയന്ത്രണത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയതുൾപ്പെടെ ഹർജികളാണു ജസ്റ്റിസ് വിജു ഏബ്രഹാം പരിഗണിച്ചത്. നിലവിലെ വിജ്‌ഞാപനത്തിൽ തുടർനടപടി നേരത്തേ തടഞ്ഞിരുന്നു.

2013ലെ ഭൂമി ഏറ്റെടുക്കൽ നി യമത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് 13നു സർക്കാർ പുറപ്പെടുവിച്ച വിജ്‌ഞാപനം നിയമപരമായി നിലനിൽക്കില്ലെന്ന് ആരോപിച്ചായിരുന്നു ഹർജി. ട്രസ്റ്റ് 2005ലാണ് 2,263 ഏക്കർ എസ്റ്റേറ്റ് വാങ്ങിയത്.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...