അസിസ്സ്റ്റൻറ് CCTV ടെക്നീഷ്യൻമാരെ ഒഡെപെക് വഴി അബുദാബിയിലേക്ക് റിക്രൂട്ട് ചെയ്യുന്നു

കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഒഡെപെക് അബുദാബിയിലെ പ്രസിദ്ധമായ ദാസ് ഐലാൻറിലേക്ക് അസിസ്സ്റ്റൻറ് CCTV ടെക്നീഷ്യൻമാരെ റിക്രൂട്ട്ചെയ്യുന്നു.

ഇലക്ട്രോണിക്സ്/ഇലക്ട്രികൽ/ഐ.ടി/ഇൻസ്ട്രുമെൻറേഷൻ എന്നിവയിലേതെങ്കിലും ഡിപ്ലോമയും കേബിളിംഗ്, ഇൻസ്റ്റലേഷൻ, മെയിന്റനൻസ് എന്നിവയിൽ രണ്ടു വർഷം തൊഴിൽ പരിചയം ആണ് യോഗ്യത.

സ്ട്രക്ച്ചർഡ് കേബിളിംഗ്, ഫൈബർ ഒപ്റ്റിക്‌സ്, & നെറ്റ്‌വർക്ക് എന്നിവയിൽ അറിവുള്ളവർക്ക് മുൻഗണന. ശമ്പളം AED-2500 (ഇന്ത്യൻ രൂപ 56000/-). രണ്ടു വർഷം കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിസ, താമസസൌകര്യം എന്നിവ സൌജന്യമായിരിക്കും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മെട്രിക്കുലേഷൻ, ഡിപ്ലോമ, തൊഴിൽപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റ് കൂടാതെ ഫോട്ടോ പതിച്ച ബയോഡാറ്റാ, ആറുമാസത്തിൽകൂടുതൽ കാലാവധിയുള്ള പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുുകൾ സഹിതം 2024 ജുൺ മാസം 26 തീയതിക്കുമുൻപായി recruit@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്.

വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/9778620460.

Note: ഈ റിക്രൂട്ട്മെൻ്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല.

Leave a Reply

spot_img

Related articles

പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്ക് ISO 9001:2015 അംഗീകാരം

പൊലീസ് സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായി, ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്കു സ്തുത്യർഹമായ ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. എറണാകുളം മേഖലാ...

ടി.പി. ചന്ദ്രശേഖരന്‍റെയും കെ.കെ. രമയുടെയും മകൻ ആർ.സി.അഭിനന്ദ് വിവാഹിതനായി

കൊല്ലപ്പെട്ട ആർ.എം.പി.ഐ സ്ഥാപകൻ ടി.പി. ചന്ദ്രശേഖരന്‍റെയും വടകര എം.എല്‍.എ കെ.കെ. രമയുടെയും മകൻ ആർ.സി.അഭിനന്ദ് വിവാഹിതനായി. റിയ ഹരീന്ദ്രന് ആണ് വധു. ചാത്തമംഗലം വട്ടോളി...

കടുവ കടിച്ചു കൊന്ന രാധ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നു മണിയുടെ അടുത്ത ബന്ധു

പഞ്ചാരക്കൊല്ലിയില്‍ കടുവ കടിച്ചുകീറി കൊന്ന രാധ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നുമണിയുടെ അടുത്ത ബന്ധു.അല്‍പ സമയം മുൻപ് മിന്നുമണി ഇക്കാര്യം സൂചിപ്പിച്ച്‌ ഫേസ്ബുക്കില്‍...

കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം

വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മന്ത്രി ഒ.ആർ കേളു....