ഭക്തജനങ്ങൾക്ക് സുഗമമായ ദർശനമൊരുക്കാൻ ജൂലൈ ഒന്നുമുതൻ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 മണി വരെ എല്ലാ ദിവസവും വി ഐ പി / സ്പെഷ്യൽ ദർശനങ്ങൾക്ക്
നിയന്ത്രണം ഏർപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു.
ഭക്തജന തിരക്ക് കൂടിയ സാഹചര്യത്തിൽ ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും സുഖദർശനമൊരുക്കാനാണ് ഈ തീരുമാനം.
ചോറൂണ് വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള സ്പെഷ്യൽ ദർശനവും ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാടുകാർക്കുള്ള ദർശനത്തിനും നിയന്ത്രണം ബാധകമല്ല.
പൊതു അവധി ദിനങ്ങളായ ജൂലൈ 13 മുതൽ 16 കൂടിയ ദിവസങ്ങളിൽ കൂടുതൽ ഭക്തർക്ക് ദർശന സൗകര്യം ഒരുക്കുന്നതിന് ക്ഷേത്രം ഉച്ചയ്ക്ക് ശേഷം 3.30 ന് തുറക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു.