മലയാള സിനിമ സംവിധായകന്‍ വേണുഗോപൻ രാമാട്ട് (67) അന്തരിച്ചു.
ചേർത്തല കടക്കരപ്പള്ളി സ്വദേശിയാണ്.
പ്രശസ്ത സംവിധായകന്‍ പി പദ്മരാജനൊപ്പം മുന്തിരിതോപ്പുകൾ, നൊമ്പരത്തി പൂവ്, ഇന്നലെ, സീസൺ, ഞാൻ ഗന്ധർവൻ എന്നിവയടക്കം നിരവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു.
1995ൽ പുറത്തിറങ്ങിയ കുസൃതിക്കുറുപ്പാണ് വേണുഗോപന്‍ ആദ്യം സംവിധാനം ചെയ്ത സിനിമ.
ഷാർജ ടു ഷാർജ, ചൂണ്ട, സ്വർണം,റിപ്പോർട്ടർ, സർവോപരി പാലാക്കാരൻ തുടങ്ങി ഒട്ടനവധി സിനിമകളുടെ സംവിധായകനായിരുന്നു.
സംസ്കാരം ഇന്ന് രാത്രി 8.30ന് വീട്ടുവളപ്പിൽ.