ഇംഗ്ലീഷ് ഇഡിയംസ് അറിയാം-2

“Once in a blue moon”, ഈ പ്രയോഗത്തിൻ്റെ വിശദീകരണം വായിക്കുക.

എപ്പോഴും സംഭവിക്കാത്ത അല്ലെങ്കിൽ വല്ലപ്പോഴും ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു കാര്യത്തെ നമ്മൾ വിശദീകരിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് Once in a blue moon.

സ്ഥിരമായി സംഭവിക്കാത്ത അല്ലെങ്കിൽ വളരെ അപൂർവ്വം മാത്രം സംഭവിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് ആണ് ഇത് സൂചിപ്പിക്കുന്നത്.

ഒരു മാസത്തില്‍ രണ്ടു പൗര്‍ണമിയുണ്ടെങ്കില്‍ രണ്ടാമത്തെപൗര്‍ണമിയെ – ആ പൂര്‍ണ്ണചന്ദ്രനെയാണ് blue moon അഥവാ നീലചന്ദ്രന്‍ എന്നു വിളിക്കുന്നത്. ചന്ദ്രന്‍റെ നിറത്തിനു വ്യത്യാസമൊന്നും സംഭവിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഓരോ 19 വര്‍ഷത്തിലും ഏഴു തവണയോളം ഇതു സംഭവിക്കുന്നു. അതായത് ശരാശരി ഓരോ 33 മാസങ്ങള്‍ക്കിടയില്‍. 1999 എന്ന വര്‍ഷത്തില്‍ രണ്ടു നീലചന്ദ്രന്മാര്‍ ഉണ്ടായിരുന്നു.

1) For example, take the case of a person who is always busy. “He sits free once in a blue moon”. He enjoys his free time doing other activities that he likes to do.

എപ്പോഴും തിരക്കിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയെ ഉദാഹരണമായി എടുക്കാം. അദ്ദേഹത്തിന് വല്ലപ്പോഴും മാത്രമാണ് ഒഴിവുസമയങ്ങൾ കിട്ടുന്നത്. ഈ സമയം തനിക്ക് പ്രിയമുള്ള കാര്യങ്ങൾ ചെയ്യുവാനായി അദ്ദേഹം വിനിയോഗിക്കുന്നു. നമ്മൾക്കിങ്ങനെ ഇംഗ്ലീഷിൽ പറയുവാൻ സാധിക്കും – “once in a blue moon” ൽ മാത്രമേ അയാളെ വെറുതെ ഇരിക്കുന്നതായി കാണാൻ സാധിക്കുകയുള്ളൂ എന്ന്. He sits free once in a blue moon.

2)Take another example, a friend whom you won’t meet often.”You will meet him only once in a blue moon”. This means it’s been so long since you have met that friend of yours.

നിങ്ങൾ എപ്പോഴും കാണാനിടയില്ലാത്ത ഒരു സുഹൃത്ത്. നിങ്ങൾ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ട് വളരെയധികം നാളുകളായി. അപ്പോൾ Once in a blue moon മാത്രമേ അദ്ദേഹത്തെ കാണാൻ കഴിയൂ എന്ന് പറയാം. You will meet him only once in a blue moon.
ഇതു പോലെയുള്ള സാഹചര്യങ്ങളിൽ ഈ പ്രയോഗം ഉപയോഗിക്കാവുന്നതാണ്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...