ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര സ്വദേശി ശ്യാം തങ്കച്ചനെ (30) യാണ് കണ്ടെത്തിയത്.യുവാവിനെ അവശനിലയില്‍ തുമക്കുറുവില്‍ റോഡരികില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.

ഇന്നലെ വൈകിട്ട് ശ്യാം സഹോദരന്‍ ശരത്തിനെ ഫോണില്‍ വിളിക്കുക ആയിരുന്നു. താന്‍ കര്‍ണാടകയിലെ തുമക്കൂരുവില്‍ ഉണ്ടെന്നും അവിടേക്ക് എത്തണമെന്നും ശ്യാം ആവശ്യപ്പെട്ടിരുന്നു. ശ്യാം അവശനിലയിലാണെന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ശരത് പറഞ്ഞു. 16നു കാണാതായ ശ്യാമിനെ തിരഞ്ഞുപോയ ശരത്തും സുഹൃത്ത് ജിക്കു ബാബുവും ബെംഗളൂരുവിലാണ് ഇപ്പോഴുള്ളത്. തുമക്കുരുവിലെത്തി ഇരുവരും ശ്യാമിനെ കണ്ടെത്തുക ആയിരുന്നു. ശ്യാം ഇപ്പോള്‍ ഇരുവര്‍ക്കുമൊപ്പമുണ്ട്. മൂവരും ഇന്നു നാട്ടിലേക്കു തിരിക്കും.

ശ്യാം തന്റെ സുഹൃത്തായ കാട്ടാമ്പാക്ക് സ്വദേശി ജോബി വിളിച്ചിട്ടാണു പെയ്ന്റിങ് ജോലിക്കായി ബെംഗളൂരിവിലേക്ക് പോയത്. ഒപ്പം സുഹൃത്ത് ബിബിനും ഉണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കാത്തിരിക്കാനാണു ജോബി പറഞ്ഞിരുന്നത്. ഇതനുസരിച്ച്‌ ഇരുവരും 16നു രാത്രി സ്റ്റേഷനില്‍ ഇറങ്ങി കാത്തിരുന്നെങ്കിലും ജോബി എത്തിയില്ല. ഇതിനിടയില്‍ സ്റ്റേഷനു പുറത്തിറങ്ങിയ ശ്യാമിനെ പിന്നീടു കാണാതായെന്നാണു സുഹൃത്ത് പറയുന്നത്.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...