അതിക്രമങ്ങള്‍ക്കെതിരെ കുടുംബശ്രീയുടെ റെഡ് കാര്‍ഡ് ക്യാമ്പയിന്‍


പാലക്കാട്: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നാദം ഫൗണ്ടേഷനുമായി സഹകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിജ്ഞയെടുത്തു. ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനുമായി ചേര്‍ന്ന് ആഗോളതലത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടത്തുന്ന ചുവപ്പുകാര്‍ഡ് ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി.

ജില്ലാതലത്തില്‍ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, ജെന്‍ഡര്‍ പോയിന്റ് പേഴ്‌സന്മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തകര്‍ എന്നിവര്‍ യു.എന്‍ ഫിഫ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തിക്കൊണ്ട് ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.


കണ്ണാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ ക്യാമ്പയിനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ലത, വൈസ് പ്രസിഡണ്ട് കെ.ടി.ഉദയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉദയന്‍ സുകുമാരന്‍, പഞ്ചായത്തംഗം നാരായണന്‍, കുടുംബശ്രീ കുഴല്‍മന്ദം ബ്ലോക്കിലെ എല്ലാ ഗ്രാമപഞ്ചായത്ത് സിഡിഎസുകളിലെയും ചെയര്‍പേഴ്‌സണ്‍മാര്‍, കുടുംബശ്രീ ജെന്‍ഡര്‍ ഡി.പി.എം ഗ്രീഷ്മ, നാദം ഫൗണ്ടേഷന്‍ പ്രതിനിധി അഡ്വ.ഗിരീഷ് മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

spot_img

Related articles

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി...

കോഴിക്കോട് തീരത്ത് മത്തി ചാകര

കോഴിക്കോട് തീരത്തടിഞ്ഞ് മത്തി, വാരിക്കൂട്ടി ജനങ്ങൾ. പുതിയകടവ് മുതൽ ഭട്ട് റോഡ് കടപ്പുറത്താണ് കരയിലേക്ക് വൻ തോതിൽ മത്തി(ചാള) തിരമാലയോടൊപ്പം അടിച്ചു കയറിയത്. ഇന്നലെ...

തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി ക്കിടന്നയാളെ വഴിപോക്കനായ യുവാവ് രക്ഷിച്ചു

ബത്തേരിയിൽ തെങ്ങു കയറുന്ന യന്ത്രത്തില്‍ ഒരു കാല്‍ മാത്രം കുടുങ്ങി തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന ഇബ്രാഹിമിനാണ് വഴിയേ പോയ യുവാവ് ര്ക്ഷകനായി എത്തിയത്. . പഴൂര്‍...

ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

കിസാൻ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ...