ഇംഗ്ലീഷ് ഇഡിയംസ് അറിയാം-3

White elephant എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്താണെന്ന് പറയാം.

White elephant അതായത് വെള്ളാന എന്ന പദം പണ്ടുകാലത്ത് സമ്മാന വിനിമയങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഈ സമ്മാനങ്ങൾ കൂടുതൽ വിലപിടിപ്പുള്ളതും കാത്തുസൂക്ഷിക്കാൻ ബുദ്ധിമുട്ടുള്ളതും ആയിരുന്നു. പക്ഷെ അവ ഫലത്തിൽ അപ്രായോഗികവും ഉപയോഗശൂന്യവുമായിരുന്നു.

സയാമീസ് രാജാക്കന്മാരിൽ നിന്ന് ആണ് ഈ പ്രയോഗത്തിൻ്റെ ഉത്ഭവം. സിയാം (ഇന്നത്തെ തായ്‌ലൻഡ്) രാജ്യത്തെ സയാമീസ് രാജാക്കന്മാർ തങ്ങളെ ഒറ്റിക്കൊടുക്കുകയോ ഇഷ്ടപ്പെടാത്തത് ചെയ്യുകയോ ചെയ്യുന്ന ഏതൊരു പ്രജയ്ക്കും അപൂർവമായ വെള്ളാനകളെ സമ്മാനിക്കും.

ഇവ പരിപാലിക്കാൻ ചെലവേറിയതാണ്. കാരണം വെളുത്ത നിറത്തിലെ ആനകൾ വളരെ പരിശുദ്ധമായ ഒന്നായി കണക്കാക്കപ്പെടുന്നതിനാൽ അവയെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ അനുവാദമില്ല. സമ്മാനത്തിന് ആദരവ് കാണിക്കേണ്ടതു കൊണ്ട് അവയെ പ്രത്യേകമായി പരിപാലിക്കേണ്ടതും അത്യാവശ്യമാണ്. പ്രത്യേകവും ചെലവേറിയതുമായ ഭക്ഷണവും പാർപ്പിടവും ആവശ്യമായിരുന്നു. വളരെ സൂത്രശാലികളായ രാജാവ് വെള്ളാനയെ സമ്മാനിക്കുന്നത് പരോക്ഷമായ ഒരു ശിക്ഷാനടപടി പോലെയായിരുന്നു. വെള്ളാനയെ പരിപാലിച്ചാൽ പ്രജ പാപ്പരായി പോകും.

ഈ പ്രയോഗത്തെ ആദ്യം ഇംഗ്ലീഷിലേക്ക് മാറ്റിയത് പി. റ്റി ബർണം എന്നൊരു സർക്കസുകാരനാണ്.

For example,
1)”If we weren’t there, it would end up being a white elephant”

ഞങ്ങളില്ലായിരുന്നുവെങ്കിൽ അതൊരു പരാജയമായി അവസാനിക്കുമായിരുന്നു എന്നാണ് ഈ ഉദാഹരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

2)”I realised that the old car was difficult to maintain and it was like a white elephant”

ഈ ഉദാഹരണത്തിൻ്റെ അർത്ഥം പഴയ കാർ പരിപാലിക്കുവാൻ (ബുദ്ധിമുട്ടാണെന്നും) ചെലവേറിയതാണെന്നും അതൊരു വെള്ളാനക്ക് തുല്യമാണെന്നും ഞാൻ മനസിലാക്കി എന്നാണ്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...