യുഎസ് യുവതിക്ക് സ്വർണത്തിനു പകരം വെള്ളി നൽകി പണം തട്ടി

രാജസ്ഥാനിലെ ജയ് പൂരിലാണ് സംഭവം. യുഎസിലെ ചെരിഷ് എന്ന യുവതി ഇൻസ്റ്റഗ്രാം വഴി 2022 ൽ രാജസ്ഥാനിലെ ഗൌരവ് സോണിയെ പരിചയപ്പെട്ടു. ആഭരണ ബിസിനസ് നടത്തുന്ന യുവതി ഗൗരവിൽ നിന്ന് കുറച്ച് സ്വർണാഭരണങ്ങൾ വാങ്ങി. യുവതി 6 കോടി രൂപ ഗൌരവ് സോണിക്ക് നൽകി. ആഭരണങ്ങൾ കൂടാതെ രത്നങ്ങളും വജ്രക്കല്ലുുകളും ഉണ്ടായിരുന്നു.

എന്നാൽ ഗൌരവ് പകരം നൽകിയത് സ്വർണം പൂശിയ വെള്ളി ആഭരണങ്ങളായിരുന്നു. 2022-ലായിരുന്നു യുവതി ആഭരണങ്ങൾ വാങ്ങിയത്.

രണ്ടു വർഷം കഴിഞ്ഞ് 2024 ഏപ്രിലിൽ യുഎസിലെ ഒരു എക്സിബിഷനിൽ ഈ ആഭരണങ്ങൾ കാണിച്ചപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് യുവതി മനസ്സിലാക്കുന്നത്. യുവതിക്ക് നഷ്ടം ലക്ഷങ്ങൾ അല്ല കോടികളായിരുന്നു. വെറും 300 രൂപക്ക് വാങ്ങിയ ആഭരണങ്ങളായിരുന്നു ചെരിഷിന് 6 കോടിക്ക് നൽകിയത്.

രത്നക്കല്ലുകളുടെ സർട്ടിഫിക്കറ്റുകളും കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു.
സത്യം മനസ്സിലാക്കിയ ചെരിഷ് ഇന്ത്യയിലെത്തി. ഗൌരവ് സോണിയെ കണ്ട് പണം തിരിച്ചു നൽകാൻ ആവശ്യപ്പെട്ടു. സംഭവിച്ചതെല്ലാം അയാൾ നിഷേധിച്ചു. തുടർന്ന് ഇക്കഴിഞ്ഞ മെയ് 18-ന് ചെരിഷ് പോലീസിൽ പരാതി നൽകി. ചെരിഷ് യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസിയുടെ സഹായവും തേടി.

പരാതി നൽകിയതിനെ തുടർന്ന് ഗൌരവ് സോണിയും പിതാവ് രാജേന്ദ്ര സോണിയും തങ്ങളുടെ ജ്വല്ലറിയിൽ നിന്ന് ചാരിഷ് ആഭരണങ്ങൾ ബലം പ്രയോഗിച്ച് തട്ടിയെടുക്കുകയായിരുന്നുവെന്ന് ആരോപിച്ചു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ അവർക്കെതിരായപ്പോൾ അവർ ഒളിവിൽ പോയി. ഇവരെ പിടികൂടാൻ പോലീസ് സ്പെഷ്യൽ ടീമിനെ നിയോഗിച്ചിട്ടുണ്ട്.

വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയ നന്ദ് കിഷോറിനെ അറസ്റ്റ് ചെയ്തതായും പിതാവിനും മകനും പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അഡീഷണൽ അഡീഷണൽ ഡിസിപി ബജ്രംഗ് സിംഗ് പറഞ്ഞു.
ജയ്പൂരിൽ 3 കോടിയുടെ ഫ്ലാറ്റ് വാങ്ങാൻ പണം ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.
എന്തായാലും ഗൌരവ് സോണിയും പിതാവും ഇപ്പോഴും ഒളിവിൽ തന്നെയാണ്. പോലീസ് അന്വേഷണം സജീവമായി നടക്കുന്നുണ്ട്.
എത്ര തട്ടിപ്പുകൾ നമുക്കു മുന്നിൽ നടന്നാലും ചതികൾ വീണ്ടും വീണ്ടും ഉണ്ടാകുന്നു. പലരും പലയിടത്തും ചതിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. തട്ടിപ്പിനും വഞ്ചനക്കും അവസാനമില്ല. ഇത്തരത്തിലുള്ള പ്രവണതകൾ ലോകത്ത് എന്നും ഉണ്ടായി കൊണ്ടേയിരിക്കും. എല്ലാവരും സൂക്ഷിക്കുക. ജാഗരൂകരായിരിക്കുക.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...