ലാൻഗ്രാ മാമ്പഴം

ബനാറസി ലാൻഗ്രാ മാമ്പഴം എന്നും അറിയപ്പെടുന്ന ഈ ഇനം മാമ്പഴം വടക്കേ ഇന്ത്യയിൽ വളരുന്നു. ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഹരിയാന, ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ, പഞ്ചാബ്, പശ്ചിമബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ ലാൻഗ്രാ കൃഷി ചെയ്യപ്പെടുന്നുണ്ട്. ലാൻഗ്രാ മാമ്പഴത്തിന് ഓവൽ ആകൃതിയാണ്.

ലാൻഗ്രാ എന്നത് ഹിന്ദി വാക്കാണ്. മുടന്ത് എന്നാണ് ഇതിനർത്ഥം. കർഷകനായ പത്മശ്രീ ഹാജി കലിമുല്ലാഖാൻ ലാൻഗ്രാ എന്ന പേരിൻ്റെ ഉത്ഭവത്തെ പറ്റി ഇങ്ങനെ പറയുന്നു,”250-300 വർഷങ്ങൾക്കു മുമ്പ് ബനാറസിൽ (വാരണാസി) മുടന്തുള്ള ഒരു കർഷകൻ ജീവിച്ചിരുന്നു. അയാളെ എല്ലാവരും ലാൻഗ്രാ എന്നാണ് വിളിച്ചിരുന്നത്. അയാൾ ഒരിക്കൽ ഒരു മാമ്പഴം കഴിച്ചിട്ട് അതിൻ്റെ അണ്ടി തൻ്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. അവിടെ വളർന്ന മാവിലുണ്ടായ മാമ്പഴം എല്ലാവർക്കും വളരെ ഇഷ്ടമായി. അങ്ങനെ ആ മാമ്പഴത്തിന് ലാൻഗ്രാ എന്ന പേരുണ്ടായി.”

വാരണാസിയല്ലാതെ വടക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ലാൻഗ്രാ വളരുന്നുണ്ടെങ്കിലും വാരണാസിയിലെ ലാൻഗ്രായ്ക്ക് പ്രത്യേക സ്വാദാണെന്ന് ഇദ്ദേഹം പറയുന്നു. അമേരിക്കയിൽ നിന്ന് വന്ന തൻ്റെ അതിഥികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് മധുരം കൂടുതലുള്ള ലാൻഗ്രാ മാമ്പഴമാണെന്നാണ് ഖാൻ പറഞ്ഞത്.

ഉത്തർപ്രദേശിലെ മലിഹാബാദിലാണ് ഖാൻ കൃഷി ചെയ്യുന്നത്. അദ്ദേഹം വളർത്തിയെടുത്ത മാവിൻ്റെ ഇനമാണ് അനാർക്കലി. കൂടാതെ നയൻതാര, ഐശ്വര്യ, നർഗീസ്, ജഹാനാര, അമിതാഭ് ബച്ചൻ എന്നീ പേരുകളും വികസിപ്പിച്ചെടുത്ത മറ്റിനങ്ങൾക്ക് നൽകിയിട്ടുണ്ട്. 2014-ൽ പുതിയ ഇനം മാവിന് നമോ (നരേന്ദ്ര മോദിയുടെ പേര്) എന്ന പേരിട്ട് മോദിക്ക് സമർപ്പിച്ചു.

Leave a Reply

spot_img

Related articles

ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...