സുരേഷ് ഗോപി ഗവർണറേയും ദേശീയ ഗാനത്തേയും അപമാനിച്ചെന്ന ആരോപണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

കേന്ദ്ര സഹമന്ത്രിയും ബി ജെ പി നേതാവുമായ സുരേഷ് ഗോപി ഗവർണറേയും ദേശീയ ഗാനത്തേയും അപമാനിച്ചെന്ന ആരോപണവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

കേരള ഒളിംപിക് അസോസിയേഷന്‍ സംഘടിപ്പിച്ച ഒളിംപിക് റണ്ണിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ സുരേഷ് ഗോപിയില്‍ നിന്നും ഉണ്ടായ പ്രവർത്തി ഒരു ജനപ്രതിനിധിക്ക് ചേരുന്നതായിരുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

ആദ്യം ദേശീയ ഗാനാലാപനം, അതിന് ശേഷം ഗവർണ്ണറുടെ പ്രസംഗവും ഒളിമ്ബിക് റണ്ണിന്റെ ഫ്ലാഗ് ഓഫും എന്ന രീതിയിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. പരിപാടിക്കായി നേരത്തെ ഇറക്കിയ നോട്ടീസില്‍ സുരേഷ് ഗോപിയുടെ പേര് ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ പുറത്തിറക്കിയ പരിപാടിയുടെ പ്രോഗ്രാം നോട്ടീസില്‍ സുരേഷ് ഗോപിയുടെ പേര് ഇടം പിടിക്കുകയും ചെയ്തു.

എന്നാല്‍ ചടങ്ങ് തുടങ്ങിയപ്പോള്‍ തന്നെ സുരേഷ് ഗോപി വേദിയില്‍ നില്‍ക്കാതെ വിദ്യാർത്ഥികളുടെ ഇടയില്‍ പോയി നിന്നു. ബഹിഷ്കരണമെന്നോണമായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ പെരുമാറ്റം. ഗവർണർ , പൊതുവിദ്യാഭ്യാസ മന്ത്രി , ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവർ വേദിയില്‍ നില്‍ക്കുമ്ബോഴായിരുന്നു സുരേഷ് ഗോപി കുട്ടികള്‍ക്ക് ഇടയിലേക്ക് നീങ്ങിയത്.

സുരേഷ് ഗോപി റങ്ങി വന്നതോടെ കുട്ടികള്‍ക്കിടയില്‍ വലിയ ഒച്ചപ്പാടും ബഹളവുമായി. ഇതിനിടയില്‍ തന്നെ സുരേഷ് ഗോപി കുട്ടികള്‍ക്കിടയില്‍നിന്ന് ഫ്ലാഗ് ഓഫ് നടത്തുകയും ചെയ്തു. ഇതിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. ഗവർണറേയും ദേശീയ ഗാനത്തെയും അപമാനിക്കുന്ന നിലപാടാണ് സുരേഷ്ഗോപി കൈക്കൊണ്ടതെന്ന് വി ശിവന്‍കുട്ടി ആരോപിച്ചു.

കമ്മീഷണർ സിനിമയിലെ പോലീസ് ഓഫീസർ ആണ് താൻ ഇപ്പോഴും എന്ന ധാരണയിലാണ് സുരേഷ് ഗോപി. ജനപ്രതിനിധിയാണെന്ന തോന്നല്‍ ഇപ്പോഴും സുരേഷ് ഗോപിക്ക് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ ഒരു മാസത്തെ പെൻഷൻ അനുവദിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുക. ഈ ആഴ്‌ചയില്‍തന്നെ തുക പെൻഷൻകാരുടെ കൈകളില്‍...

യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കം; സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി

യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ച്‌ ഹൈക്കോടതി. ക്രമസമാധാന പ്രശ്നം പറഞ്ഞ് പള്ളികൾ ഓർത്തഡോക്സ് സഭക്ക് കൈമാറുന്ന നടപടിയില്‍ നിന്ന് സർക്കാ‍ർ...

അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; 13 കാരൻ ജീവനൊടുക്കി

മലപ്പുറം ചേളാരിയിൽ 13 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന്...

നവ തൊഴിൽ സാധ്യതകൾക്കനുസരിച്ച് ഐടിഐകളിൽ പുതിയ ട്രേഡുകൾ ആരംഭിക്കും: മന്ത്രി ശിവൻകുട്ടി

പുതിയ കാലത്തെ തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നമ്മുടെ വിദ്യാർത്ഥികളെ സജ്ജമാക്കേണ്ടതുണ്ടെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ഐ ടി ഐ കളിൽ പുതിയ ട്രേഡുകൾ...