വയനാട്ടില്‍ കടുവാ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പൂതാടി പഞ്ചായത്തിലെ രണ്ട്, 16, 19 വാർഡുകളില്‍ രണ്ടു ദിവസത്തേക്കാണ് നിരോധനാജ്ഞ.

പൂതാടി പഞ്ചായത്തില്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കടുവയെ പിടികൂടുന്നതിന്‍റെ ഭാഗമായാണ് മൂന്നു വാർഡുകളില്‍ അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് കെ. ദേവകി ജൂണ്‍ 24 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. സി.ആർ.പി.സി 144 പ്രകാരമാണ് നിരോധനാജ്ഞ. നിയന്ത്രണ പരിധിയില്‍ ആളുകളുടെ സംഘം ചേരല്‍ കർശനമായി നിരോധിച്ചു.

ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി. ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ രാത്രി അതീവ ജാഗ്രത പാലിക്കണം. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. വന്യജീവി ആക്രമണം ശക്തമാകുന്ന സാഹചര്യത്തില്‍ സൗത്ത് വയനാട് ഡി.എഫ്.ഒ ആയി അജിത് കെ രാമനെ നിയമിച്ച്‌ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മുൻ ഡി.എഫ്.ഒ ആയിരുന്ന ഷജ്‌ന കരീമിന്റെ സ്ഥലം മാറ്റത്തെ തുടർന്നുണ്ടായ ഒഴിവിലാണ് നിയമനം.

Leave a Reply

spot_img

Related articles

നവ തൊഴിൽ സാധ്യതകൾക്കനുസരിച്ച് ഐടിഐകളിൽ പുതിയ ട്രേഡുകൾ ആരംഭിക്കും: മന്ത്രി ശിവൻകുട്ടി

പുതിയ കാലത്തെ തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നമ്മുടെ വിദ്യാർത്ഥികളെ സജ്ജമാക്കേണ്ടതുണ്ടെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ഐ ടി ഐ കളിൽ പുതിയ ട്രേഡുകൾ...

പ്ലസ്ടൂ കഴിഞ്ഞവര്‍ക്ക് ജർമ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം

പ്ലസ്ടൂ കഴിഞ്ഞവര്‍ക്ക് ജർമ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം.നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടര്‍ന്ന്...

പോലീസ് സ്മൃതിദിനം ആചരിച്ചു

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് രാജ്യവ്യാപകമായി പോലീസ് സ്മൃതിദിനം ആചരിക്കുന്നത്. തിരുവനന്തപുരത്ത്...

പി.പി ദിവ്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നീക്കം  ഒഴിവാക്കാനായി പ്രതിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസി‍ഡന്‍റ് പിപി...