അക്കൗണ്ടന്റ് നിയമനം

മലപ്പുറം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനായി സംവരണം ചെയ്ത ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
 അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കൊമേഴ്സിലോ മാത്തമാറ്റിക്സിലോ ഉള്ള ബിരുദം, അക്കൗണ്ടന്റായി ഒരു വർഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ, ടാലി സോഫ്റ്റ്‍വെയര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. 
പ്രായം 2024 ജനുവരി ഒന്നിന് 18 നും 40 നും മധ്യേ. 21,175 രൂപയാണ് പ്രതിമാസ ശമ്പളം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ ആറിനകം അതത് എംപ്ലോയ്‍മെന്റ് എക്സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം. 
നിശ്ചിത സാമുദായിക സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ ഓപ്പണ്‍ കാറ്റഗറി വിഭാഗത്തിൽ നിന്നും നിയമനത്തിനായി പരിഗണിക്കും.

Leave a Reply

spot_img

Related articles

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...

ലിസ് മാത്യുവിനെയും എ.കെ.പ്രീതയെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ

ഹൈക്കോടതി ജഡ്ജി നിയമനത്തിനായി സുപ്രീം കോടതി സീനിയർ അഭിഭാഷക ലിസ് മാത്യുവിനെയും ഹൈക്കോടതി അഭിഭാഷക എ.കെ.പ്രീതയെയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഹൈക്കോടതി...

ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ (77) സംസ്കാരം ഇന്നു നടക്കും. രാവിലെ എട്ടിനു മൃതദേഹം കോട്ടയം മാങ്ങാനത്തെ കളരിക്കൽ വീട്ടിൽ...