സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ജില്ലാ സെമിനാർ ജൂൺ 26ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം ജില്ലാ സെമിനാർ ജൂൺ 26 ന് വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ നടക്കും. പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സെമിനാർ ഉദ്ഘാടനം ചെയ്യും.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എ. എ റഷീദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരള നോളജ് ഇകൊണമി മിഷനുമായി ചേർന്ന് ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു ലക്ഷം യുവതി യുവാക്കൾക്ക് ഈ വർഷം ഡിസംബറിനുള്ളിൽ തന്നെ തൊഴിൽ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കമ്മീഷൻ നടപ്പാക്കി വരികയാണെന്ന് ചെയർമാൻ പറഞ്ഞു.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് എക്കോണമി മിഷനും സംയുക്തമായി ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങൾക്കായി നൽകിവരുന്ന നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴിൽ പരിചയവും സംബന്ധിച്ച പ്രത്യേക ബോധവൽക്കരണ ക്ലാസുകളും സെമിനാറിൽ ഉണ്ടാകും.

സംസ്ഥാനത്ത് അധിവസിക്കുന്ന സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവരശേഖരണം നടത്തുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ജനവിഭാഗങ്ങളെ സംബന്ധിച്ച് പഠനം നടത്തി സർവേയിലൂടെ റിപ്പോർട്ട് സമർപ്പിക്കാൻ കേരള മീഡിയ അക്കാദമിയുമായി കമ്മീഷൻ ധാരണപത്രം ഒപ്പിട്ടിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.

മുതലപ്പൊഴിയുമായി ബന്ധപ്പെട്ട് സർക്കാരിന് നൽകിയ ഉറപ്പുകൾ എത്രത്തോളം നടപ്പിലാക്കി എന്നത് സംബന്ധിച്ച് 27ന് നടക്കുന്ന സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കാൻ അദാനി പോർട്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ കമ്മീഷൻ അംഗം എ. സൈഫുദ്ദീൻ ഹാജി, സംഘാടകസമിതി ചെയർമാൻ ഫാദർ ജെ. ജയരാജ്, മെമ്പർ സെക്രട്ടറി എച്ച്. നിസാർ, ജനറൽ കൺവീനർ എം. എ റഹീം തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ല : പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ

കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ അപകടത്തില്‍ ആളപായമില്ലന്ന് പ്രിൻസിപ്പില്‍ ഡോ. സജിത് കുമാർ. അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറി സംഭവിക്കുന്നതിന് മുമ്പ് തന്നെ മൂന്നു...

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം പറഞ്ഞ് തുടക്കം. അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി...

പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു

തുറമുഖം രാജ്യത്തിന് സമർപ്പിക്കുവാൻ പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്.രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍...

കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡി ഐ ജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ...