സുകുമാരൻ നായരുടെ പ്രസ്താവനക്കു പിന്നിൽ ഗൂഢ ലക്ഷ്യം : കെ.വി. ഇ.എസ്

ജാതി സംവരണം രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് വെല്ലുവിളിയാണെന്നുള്ള എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവന നിലവിലെ സംവരണ സംവിധാനം അട്ടിമറിക്കുന്നതിനായി നടത്തിവരുന്ന ഗൂഡ നീക്കങ്ങളുടെ ഭഗമാണെന്ന് കേരളാ വേലൻ ഏകോപന സമിതി (കെ.വി.ഇ.എസ് ) സംസ്ഥാന കമ്മറ്റി ആരോപിച്ചു.

സാമൂഹ്യ നീതി ഉറപ്പുവരുത്താൻ ഭരണഘടനയിലൂടെ വിഭാഗം ചെയ്ത സംവരണം ഇല്ലാതാക്കാനുള്ള ഏതു നീക്കത്തെയും സമാന സംഘടനകളുമായി ചേർന്ന് ചെറുക്കാനും യോഗം തീരുമാനിച്ചു.

സ്വാതന്ത്ര്യം നേടി , 7 പതിറ്റാണ്ട് പിന്നിട്ടുമ്പോൾ രാജ്യത്തെ ജനതയുടെ യഥാർത്ഥ സാമൂഹ്യ അവസ്ഥ മനസ്സിലാക്കി പദ്ധതികൾക്ക് രൂപം നൽകുന്നതിന് ജാതി സെൻസസ് അനിവാര്യമാണ്.

ജാതി സെൻസസ് പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമായ ബീഹാറിൽ നിന്നുമുള്ള റിപ്പേർട്ടുകൾ ഞെട്ടിക്കുന്നതാണ്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയ കാലത്തെ അവസ്ഥയിൽ നിന്നും അവിടെ അടിസ്ഥാന ജനവിഭാഗങ്ങൾക്കു യാതൊരു മാറ്റവും വന്നിട്ടില്ല.

അർഹതപ്പെട്ടതിലും അധികം സ്വത്തും ,പദവികളും, മറ്റു വിഭവങ്ങളും കൈവശം വച്ചിരിക്കുന്നവരുടെ കണക്കുകൾ പുറത്തുവരും എന്നതിനാലാണ് ജാതി സെൻസസിനെ എൻ.എസ്.എസ്. എതിർക്കുന്നതെന്നും യാഗംഅഭിപ്രായപ്പെട്ടു.

ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ അന്ധ്യക്ഷതവഹിച്ച യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ വി.വി., സത്യരാജൻ , കെ.കെ. ശശി , പി.ജി. കമലാസനൻ , എം.എസ് ബാഹുലേയൻ, സുരേഷ് മയിലാട്ടുപാറ, ആർ.മുരളി, പത്മനാഭൻ മാഷ് പെരിന്തൽമണ്ണ, അനീഷ് കുമാർ ചിത്രം പാട്ട്, സി കെ അജിത് കുമാർ, വി എൻ കൃഷ്ണൻകുട്ടി, വി.കെ. സോമൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...