അവശ നിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലിയുടെ ആരോഗ്യനില മെച്ചപ്പെട്ടു


 മണ്ണാര്‍ക്കാട് വനം ഡിവിഷനിലെ അഗളി റേഞ്ചിലെ ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വട്ടലക്കി ഭാഗത്ത് ജൂണ്‍ പത്തിന്  അവശനിലയില്‍ കണ്ടെത്തിയ പുള്ളിപുലിയെ അസിസ്റ്റന്റ്് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പരിശോധിച്ചതില്‍ കടുവയുടെ ആക്രമണത്തില്‍ പുലിയുടെ കഴുത്തില്‍ പരിക്ക് കണ്ടെത്തുകയും ചികിത്സ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയില്‍ നിന്നും ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം എത്തി പുലിയെ പരിശോധിച്ചു. അവരുടെ നിര്‍ദേശപ്രകാരം വിദഗ്ദ്ധ ചികിത്സക്കായി ജൂണ്‍ 15ന്  ധോണിയിലെ വന്യജീവി ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയുംചെയ്തു.

നിലവില്‍ പുലിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു.  ഇപ്പോള്‍ കഴുത്തിലെ മുറിവ് ഉണങ്ങിയിട്ടുണ്ട്. കഴുത്ത് പൊക്കാന്‍ തുടങ്ങിയിട്ടുണ്ട്. തുടര്‍ന്ന് കൂടുതല്‍ വിദഗ്ധ പരിശോധന നടത്തി പുലിയെ വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2555156.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...