ജർമ്മൻ യുവതിയോട് ട്രെയിനിൽ അപമര്യാദയായി പെരുമാറി; പാൻ്റ്രി ജീവനക്കാരൻ പിടിയിൽ

ജർമ്മൻ സ്വദേശിനിയായ യുവതിയോട് ട്രെയിനിൽ അപമര്യാദയായി പെരുമാറി. ട്രെയിനിലെ പാൻ്റ്രി ജീവനക്കാരൻ പിടിയിൽ.

മധ്യ പ്രദേശ് സ്വദേശിയായ ഇന്ദ്രപാൽ സിങ്ങി (40) നെയാണ് റെയിൽവേ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കന്യാകുമാരി പൂനെ എക്സ്പ്രസിൽ ആയിരുന്നു സംഭവം.

ട്രെയിനിലെ എ.സി കമ്പാർട്ട്മെൻ്റിൽ യാത്ര ചെയ്യുകയായിരുന്നു 25 കാരിയായ ജർമ്മൻ യുവതി. ട്രെയിൻ തിരുവല്ല സ്റ്റേഷനിൽ എത്തിയ സമയം എസി കമ്പാർട്ട്മെൻ്റ്സിൽ എത്തിയ ഇന്ദ്രപാൽ സിങ്ങ് യുവതിയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി.

തുടർന്ന് , യുവതി ബഹളം വച്ചതോടെ പ്രതിയെ ട്രെയിനിലെ മറ്റ് യാത്രക്കാർ ചേർന്ന് തടഞ്ഞുവച്ചു. തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ സന്തോഷ് , സീനിയർ സി പി ഒ മധു എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

തുടർന്ന് , ടി ടി ഇയുടെ റിപ്പോർട്ടും , യുവതിയുടെ പരാതിയും എഴുതി വാങ്ങിയശേഷം ഇയാൾക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...