വരച്ചപ്പോൾ വിദ്യാർത്ഥിയുടെ ഹൃദയം ഇങ്ങനെ..

പരീക്ഷയ്ക്ക് എഴുതാനിരുന്നിട്ട് ഒന്നും എഴുതാൻ ഇല്ലാതെ ഉത്തരവും (മേൽക്കൂര-ceiling) നോക്കിയിരുന്ന അനുഭവം ഇതു വായിക്കുന്ന കുറച്ചു പേർക്കെങ്കിലും ഉണ്ടായിട്ടുണ്ടാകും. ചില മിടുക്കന്മാരും മിടുക്കികളും മനസ്സിൽ തോന്നുന്നതെല്ലാം എഴുതി നിറച്ചിട്ടുമുണ്ടാകും. വീണ്ടും വീണ്ടും എഴുതാൻ പേപ്പർ വാങ്ങി മറ്റുള്ളവരുടെ മുമ്പിൽ ആളാകാനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ടാകും.

ഒരു വിദ്യാർത്ഥിയുടെ ഉത്തരക്കടലാസിൻ്റെ വീഡിയോ കണ്ടിട്ട് ഇൻ്റർനെറ്റിലെ ഏറ്റവും രസകരമായ തമാശയായി കാണികൾ വിശേഷിപ്പിച്ചു. Meme’s connection എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചോദ്യം, ഹൃദയത്തിൻ്റെ ഘടന ചിത്രം സഹിതം വിവരിക്കാനായിരുന്നു. വരച്ച ഹൃദയത്തിൻ്റെ അറകൾക്ക് വിദ്യാർത്ഥി ഇട്ട പേരുകൾ ഹരിത, പ്രിയ, പൂജ, രൂപ, നമിത എന്നിങ്ങനെയായിരുന്നു. വിശദമായി തന്നെ വിദ്യാർത്ഥി എഴുതി. പോസ്റ്റിന് ലൈക്ക് ഒരു മില്യൺ കടന്നു.

വിദ്യാർത്ഥിയുടെ ഹൃദയത്തിൻ്റെ വിവരണം ഇങ്ങനെ: ഹരിത വലത്തേ ഏട്രിയത്തിൽ, ക്ലാസ് മേറ്റാണ്. പ്രിയ ഇടത്തേ ഏട്രിയത്തിൽ, ഇൻസ്റ്റഗ്രാമിലെ പ്രിയ കൂട്ടുകാരിയാണ്. വലത്തേ വെൻട്രിക്കിളിൽ പൂജ മുൻ പ്രണയിനി. ഇടത്തേ വെൻട്രിക്കിളിൽ രൂപ, സ്നാപ് ചാറ്റിലെ പ്രിയതോഴി. ഇനി ഹൃദയത്തിൻ്റെ അടിത്തട്ടിലുള്ളത് നമിത, വലിയ കണ്ണുകളും നീണ്ട മുടിയുമുള്ള അയൽക്കാരി.

ഇന്നത്തെ ടീനേജ് ഇമോഷനുകളുടെ ആകെ തുകയാണ് വിദ്യാർത്ഥി വരച്ച ഹൃദയം. എന്തായാലും ഒന്നു ‘ഹൃദയം’ തുറന്നു ചിരിക്കാം!

Leave a Reply

spot_img

Related articles

ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...