നെറ്റ്ഫ്ലിക്സ് ആമസോൺ പ്രൈം വീഡിയോ വ്യാജ പതിപ്പ്

നെറ്റ്ഫ്ലിക്സിൻ്റെയും ആമസോൺ പ്രൈം വീഡിയോയുഡേയും വ്യാജ പതിപ്പുകളിൽ ചിത്രീകരിച്ചത് ആയിരക്കണക്കിന് പൈറേറ്റഡ് ഷോകളും സിനിമകളും.

നെറ്റ്ഫ്ലിക്സിൻ്റെയും ആമസോൺ പ്രൈമിൻ്റെയും പൈറേറ്റഡ് പതിപ്പ് പോലെ പ്രവർത്തിക്കുന്ന നിയമവിരുദ്ധ സ്ട്രീമിംഗ് സേവനമായ ജെറ്റ്ഫ്ലിക്സ് രൂപകൽപ്പന ചെയ്തതിനും സൈറ്റ് നടത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. അഞ്ച് പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

2007 മുതൽ 2019 വരെ ഈ സേവനം പ്രവർത്തിച്ചിരുന്നു. പ്രതിമാസം വെറും $9.99-നൽകിയാൽ വരിക്കാർക്ക് 183,000-ലധികം ടിവി എപ്പിസോഡുകളും 10,000 സിനിമകളും കാണാൻ കഴിയുമെന്നായിരുന്നു വാഗ്ദാനം.

ക്രിമിനൽ പകർപ്പവകാശ ലംഘനത്തിന് ക്രിസ്റ്റഫർ ഡാൾമാൻ, ഡഗ്ലസ് കോഴ്‌സൺ, ഫെലിപ്പെ ഗാർസിയ, ജാരെഡ് ജൗറെക്വി, പീറ്റർ ഹ്യൂബർ എന്നിവരെയാണ് ലാസ് വെഗാസിലെ ഫെഡറൽ ജൂറി കുറ്റക്കാരായി കണ്ടെത്തിയത്.

സംഘത്തിൻ്റെ തലവനായ ഡാൾമാൻ്റെ പേരിൽ കള്ളപ്പണവുമായി ബന്ധപ്പെട്ട് മറ്റ് ആരോപണങ്ങളും നിലവിലുണ്ട്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...