ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചു; മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു.

മൂന്ന് ദിവസം മുൻപ് വിവാഹ മോചിതയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

മകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണ് മുൻ ഭർത്താവ്. കഴിഞ്ഞ ശനിയാഴ്ച കോടതിയിൽ നിന്ന് വിവാഹമോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് ഒറ്റയ്ക്കായിരുന്നു മണികണ്ഠേശ്വരത്ത് താമസം.

തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഭർത്താവ് വീട്ടമ്മയെ ക്രൂരമായി മർദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി

വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി. അങ്കമാലി പാലിശ്ശേരി ജംഗ്ഷനിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവുമായി പ്രതിയെ...

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു

മാനന്തവാടിയില്‍ മകന്‍ പിതാവിനെ വെട്ടിക്കൊന്നു.മാനന്തവാടി എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63)ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കൊല്ലപ്പെട്ടത്. രാത്രി 11 മണിയോടെയുണ്ടായ കുടുംബ...

പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ

പോക്സോ കേസിൽ മലപ്പുറം വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ.മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62) അറസ്റ്റിലായത്.ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക്...

കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; 17 കാരി അഭയം തേടി പൊലീസ് സ്‌റ്റേഷനില്‍

കോഴിക്കോട് നഗരത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടി.പ്രണയം നടിച്ച് അസം...