പറക്കലിനിടയിൽ മേലാപ്പ് തുറന്നുപോയി

പറക്കലിനിടയിൽ വിമാനത്തിൻ്റെ മേലാപ്പ് (canopy) തുറന്നുപോയ ഒരു അനുഭവം നരൈൻ മെൽകുംജാൻ എന്ന ഡച്ച് ലേഡി പൈലറ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയുണ്ടായി. എല്ലാ പൈലറ്റുമാരോടും ജാഗ്രത പുലർത്താൻ അവർ അഭ്യർത്ഥിച്ചു.

വീഡിയോ കണ്ടവരൊക്കെ അവരുടെ മനസ്സാന്നിധ്യത്തെയും ക്ഷമയെയും അഭിനന്ദിച്ചു.

എക്സ്ട്രാ 330LX എന്ന വിമാനം പറത്തുകയായിരുന്നു നരൈൻ. പറന്നു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വിമാനത്തിൻ്റെ മേലാപ്പ് അതായത് മൂടുന്ന വാതിൽ തുറന്നുപോയി. വളരെ അപകടകരമായ അവസ്ഥയായിരുന്നു അത്. ഗൂഗിൾസ് ധരിക്കാത്തതു മൂലം കണ്ണുകളിൽ പൊടി കയറി. വളരെ വേദനാജനകമായ അനുഭവമായിരുന്നുവെന്ന് അവർ പറഞ്ഞു. ശ്വസിക്കാനും ബുദ്ധിമുട്ടുണ്ടായി.

ഉടനെ തന്നെ കോച്ചിനോട് റേഡിയോ വഴി കാര്യം അറിയിച്ചു. തിരിച്ചു പറഞ്ഞ മറുപടി ഒന്നും നരൈന് വ്യക്തമായില്ല. ഭയപ്പെടാതെ വിമാനം ഓടിക്കൂ എന്ന് മാത്രം റേഡിയോയിലൂടെ കേട്ടു കൊണ്ടിരുന്നു എന്നവർ പറഞ്ഞു. മനസ്സാന്നിധ്യത്തോടെ എങ്ങനെയോ അവർ പിടിച്ചു നിന്നു. അവസാനം വിമാനം നിലത്തിറക്കി.

അപ്പോഴേക്കും അവർ വളരെ മോശമായ നിലയിലായിരുന്നു. ശരീരവും മനസ്സും നോർമൽ ആകാൻ ഏകദേശം 28 മണിക്കൂർ എടുത്തുവെന്ന് അവർ പറഞ്ഞു. മേലാപ്പ് (canopy) ലോക്കിങ് പിൻ ശരിയായി ലോക്ക്ഡ് പൊസിഷനിൽ കയറാതിരുന്നതു കൊണ്ടാണ് അത് തുറന്നു പോയത്.

“കുറച്ചു വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണിത്. എൻ്റെ തെറ്റ് ലോകത്തിനു മുമ്പിൽ അറിയിക്കാൻ എനിക്ക് വല്ലാത്ത മടിയായിരുന്നു. അതു കൊണ്ടാണ് ഇത് ഷെയർ ചെയ്യാൻ വർഷങ്ങളെടുത്തത്. നിങ്ങൾ ഒരു പൈലറ്റാണെങ്കിൽ ഇതിൽ നിന്നും പാഠം ഉൾക്കൊള്ളുക,”നരൈൻ പറഞ്ഞു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...