ഹോൾസെയിൽ ലോട്ടറി ഏജൻസിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

പ്രമുഖ ലോട്ടറി ഹോൾസെയിൽ ഏജൻസിയുടെ എരുമേലി പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപമുള്ള ശാഖയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ജീവനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പുതുശ്ശേരിമല ഭാഗത്ത് തെക്കേമുറിയിൽ വീട്ടിൽ അനൂപ് റ്റി.എസ് (30), കോന്നി തണ്ണിത്തോട് മേടപ്പാറ ഭാഗത്ത് കളികടവുങ്കൽ കാലായിൽ വീട്ടിൽ സുനുമോൻ കെ.എസ് (39) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ജോലി ചെയ്തു വന്നിരുന്ന എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ബ്രാഞ്ചിലെ ലോട്ടറി കടയിൽ 2020 -2024 കാലയളവിൽ ലോട്ടറി ടിക്കറ്റുകൾ വിൽപ്പന നടത്തി കിട്ടിയ പണം ഹെഡ് ഓഫീസിൽ ഏൽപ്പിക്കാതെ വ്യാജ രേഖകളും കണക്കുകളും നിർമ്മിച്ചു 39,60,034 ( 39 ലക്ഷത്തി 60,034) രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ അനൂപ് ജി, രാജേഷ്, സി.പി.ഓ ജിഷാദ് പി.സലീം എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Leave a Reply

spot_img

Related articles

ഔഷധിയുടെ ചെലവിൽ സൗന്ദര്യചികിത്സ നടത്തിയെന്ന് ആരോപണം ; ശോഭന ജോർജിനെതിരെ പരാതി

ഔഷധിയുടെ ചെലവിൽ സൗന്ദര്യചികിത്സ നടത്തിയെന്ന് ആരോപണം ; ശോഭന ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി.കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപഴ്സനായിരുന്ന ശോഭന...

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ കരാറുകാരൻ അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ട്രാൻസ്‌പോർട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിൽ ആയിരിക്കുന്നത്.സന്നിധാനത്തേക്കുള്ള മിൽമ നെയ്യ് മറിച്ച് വിറ്റ കേസിൽ...

കുറ്റിപ്പുറം പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ട്രെയിന്‍ തട്ടി മരിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് അംഗം അഹമ്മദ് കുട്ടി ചെമ്പിലാക്കല്‍ ട്രെയിന്‍ തട്ടി മരിച്ചു .കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ് മെമ്പര്‍ ആയ ഇദ്ദേഹത്തെ ബുധനാഴ്ച രാത്രി...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.തുലാവർഷം ശക്തമാവുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച്...