പനമ്പിള്ളി നഗറിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിലായി

കുപ്രസിദ്ധ മോഷ്ടാവ് നാസറുദ്ദീൻ ഷായെ മരട് പൊലീസാണ് പിടികൂടിയത്. ഇന്നലെ വൈറ്റിലയിലും ഇയാൾ മോഷണം നടത്തിയിരുന്നു. കൂട്ടാളിക്ക് പ്രായപൂർത്തിയായിട്ടില്ല

വൈറ്റിലയിലൊരു വീട് കുത്തിത്തുറന്ന് മൂന്ന് ലക്ഷം രൂപ മോഷ്ടിച്ചവരെ പിടികൂടിയപ്പോഴാണ് മരട് പൊലീസിന് ബോധ്യപ്പെട്ടത് വലയിൽ വീണത് സ്ഥിരം കള്ളൻമാരാണെന്ന്. കഴിഞ്ഞ ആഴ്ച പനമ്പിള്ളി നഗറിനടുത്ത് അറ്റ് ലാന്‍റിസ് റെയിൽവെ ഗേറ്റിനടുത്തുള്ള വീട്ടിലും മോഷണം നടത്തിയത് ഇവർ തന്നെയായിരുന്നു. സ്റ്റീഫൻ ലൂയീസ് മുംബൈയിലുള്ള മകന്‍റെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം.

പിടിയിലായ നാസറുദ്ദീൻ ഷാ ബീമാപള്ളി സ്വദേശിയാണ്. സഹായി പ്രായപൂർത്തിയാകാത്ത ആളാണ്. എറണാകുളം സൗത്തിൽ നിന്നാണ് കള്ളൻമാർ പിടിയിലായത്.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...