സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നു മുതൽ

ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെയടക്കം ഫലം വിശദമായി പരിശോധിക്കാനുള്ള സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ആരംഭിക്കും. ഞായറാഴ്‌ച വരെ നീളുന്ന യോഗത്തിൽ പാർട്ടി സമീപനത്തിൽ വരുത്തേണ്ട തിരുത്തലുകളും ചർച്ച ചെയ്യും.

കേരളത്തിലെ തോൽവിയുടെ പേരിൽ ജില്ലാ കമ്മിറ്റി യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥഥാന നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. സംസ്ഥാനത്തെ പാർട്ടി ഘടകങ്ങളിലുയർന്ന വികാരം കേന്ദ്രകമ്മിറ്റി യോഗത്തിൽ ദേശീയ നേതൃത്വവും ഏറ്റുപിടിക്കാനാണു സാധ്യത.

തിരഞ്ഞെടുപ്പു പരാജയം വലിയ ആഘാതമാണെന്നും ആഴത്തിലുള്ള ആത്മപരിശോധന വേണമെന്നും കേരള ഘടകത്തോട് പൊളിറ്റ് ബ്യൂറോ മുൻപു ചൂണ്ടിക്കാട്ടിയിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം നിഷേധാത്മക നിലപാടാണ് പിബിയിൽ സംസ്ഥ‌ാന നേതൃത്വം സ്വീകരിച്ചത്.

കേന്ദ്ര കമ്മിറ്റിയുടെ തീരുമാനങ്ങൾ വിശദീകരിക്കാൻ ജൂലൈ ആദ്യവാരം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...