വനത്തിനുള്ളിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

വനവിഭവം ശേഖരിക്കാൻ പോയി,വനത്തിനുള്ളിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ വനത്തിനുള്ളില്‍ കാണാതായ ഓടക്കയം പണിയ കോളനിയിലെ താമസക്കാരനായ രാമന്റെ (55) മൃതദേഹം കണ്ടെത്തി.

വനത്തിനുള്ളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് വനവിഭവങ്ങള്‍ ശേഖരിക്കാനായി രാമൻ കാട്ടിൽ പോയത് .

രാത്രിയായിട്ടും രാമന്‍ തിരിച്ച് എത്താതായതോടെ പിറ്റേന്ന് രാവിലെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലും രാമനെ കണ്ടത്താനായില്ല.

തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

തുടർന്ന് വ്യാഴാഴ്ച വിവിധ സേനകളുടെ സഹായത്തോടെ കാട്ടിനുള്ളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.

തെങ്ങ് കയറ്റ തൊഴിലാളിയായ രാമന്‍ പണി ഇല്ലാതായതോടെയാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയത്.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...