മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചു; മുത്തച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ.

മണ്ണന്തലയിലെ ഉത്തമനെയാണ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അതേസമയം, കുട്ടിയെ മുത്തച്ഛൻ ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛൻ അഭിജിത് പറഞ്ഞു.

ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിക്കുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്.

വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്.

ഈ മാസം 24 നായിരുന്നു കുട്ടിക്കെതിരെ ആക്രമണം നടന്നത്.

അമ്മയുടെ രണ്ടാനച്ഛൻ കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് പൊള്ളിച്ചത്.

ജോലിക്ക് പോയതിനാൽ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...