ലോക്‌സഭയുടെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ബഹളത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വരെ പിരിഞ്ഞു

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഭരണപ്രതിപക്ഷ കക്ഷികളുടെ ബഹളത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വരെ പിരിഞ്ഞു.

നീറ്റു പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയം ഇരു സഭകളിലും പ്രതിപക്ഷം ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് രാവിലത്തെ സെഷന്‍ 12 മണിവരെ നിര്‍ത്തി വെയ്ക്കുകയും 12 മണിക്ക് ശേഷം വീണ്ടും ആരംഭിച്ചപ്പോഴും ബഹളം തുടരുകയുമായിരുന്നു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഏതു ചോദ്യവും നേരിടാന്‍ തയ്യാറാണെന്നായിരുന്നു ലോക്‌സഭയില്‍ ഭരണപക്ഷത്തിന്റെ മറുപടി.

രാവിലെ സഭ ആരംഭിച്ചപ്പോള്‍, കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ നീറ്റ്-യുജി, യുജിസി-നെറ്റ് ഉള്‍പ്പെടെയുള്ള പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യുന്നതിന് ലോക്സഭയില്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ടു.

ഒരു ഡസനിലധികം മത്സര പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (എന്‍ടിഎ) ‘പരാജയങ്ങള്‍’ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു വാദം.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...