ഇന്ത്യയിലെ വീടുകളിൽ സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗം കൂടി

കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയിലെ 50 ശതമാനത്തിൽ കൂടുതൽ വീടുകളിലെ സോഫ്റ്റ് ഡ്രിങ്ക്സിൻ്റെ ശരാശരി ഉപയോഗം കൂടിയിട്ടുണ്ട്. ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത് വീണ്ടും കൂടുകയേയുള്ളൂ എന്നു തന്നെയാണ് കാൻഡർ എഫ്എംസിജി പൾസ് റിപ്പോർട്ടുകൾ പറയുന്നത്.

രാജ്യത്ത് നാലു വീടുകളിൽ ഒരു വീട് എന്ന തോതിൽ തുണി അലക്കുമ്പോൾ ഫേബ്രിക് സോഫ്നർ ഉപയോഗിക്കുന്നു. അലക്കു സോപ്പ്, കുപ്പിയിൽ നിറച്ച ശീതളപാനീയങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് വിൽപ്പന കൂടി.

പലചരക്ക് സാധനങ്ങളിലാണ് ഒരു വീട്ടിലെ ഏറ്റവും കൂടുതൽ ചിലവുണ്ടാകുന്നത്. എല്ലാ മൂന്നു മാസ ചിലവുകൾ നോക്കിയാൽ അതിൽ 24 ശതമാനത്തിലധികം ചിലവ് ഈ സാധനങ്ങൾക്കാണ്.

പണപ്പെരുപ്പം കുറഞ്ഞെങ്കിലും ഉപഭോക്താക്കളെ ഇത് ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പണപ്പെരുപ്പം വീണ്ടും കുറയാൻ തന്നെയാണ് സാധ്യത. വിൽപ്പന വിപണി സമ്മർദ്ദത്തിൽ തന്നെയാണ്.

Leave a Reply

spot_img

Related articles

ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...