എൻടെർടെയ്ൻമെൻ്റ് ഇല്ലാത്ത വിമാനയാത്ര

അൽപ്പം ദൈർഘ്യമുള്ള വിമാനയാത്രയാണെങ്കിൽ അതായത് 4 മുതൽ 7 മണിക്കൂർ വരെയുള്ള യാത്രയാണെങ്കിൽ യാത്രക്കാർ ഫോണിൽ സിനിമ കാണുകയോ പുസ്തകം വായിക്കുകയോ ആണ് പതിവ്. എന്നാൽ സിനിമ കാണുകയോ വായിക്കുകയോ ഒന്നും ചെയ്യാതെ വെറുതെ ജനാലയിലൂടെ പുറത്തേക്ക് മാത്രം നോക്കിയിരിക്കുന്ന ചിലരുണ്ട്. ഇതാണ് ഇപ്പോഴത്തെ ട്രാവൽ ട്രെൻഡ്. ഇതിന് റോ-ഡോഗിങ് എന്നാണ് പേരിട്ടിരിക്കുന്നത്.

യാത്രയ്ക്കിടയിൽ ഒരു തരത്തിലുള്ള എൻടെർടെയ്ൻമെൻ്റുകളും ഉപയോഗിക്കാതെ പൂർത്തിയാക്കുന്ന ഈ ട്രെൻഡ് നീണ്ട യാത്രയിലാണ് യാത്രക്കാർ ചെയ്യാറുള്ളത്. ഫ്ലൈറ്റ് സ്ക്രീനിലെ മാപ്പിൽ മാത്രം നോക്കിയിരിക്കും. ഇതിലൂടെ വിമാനം എവിടെയെത്തിയെന്ന് ട്രാക്ക് ചെയ്യാൻ കഴിയും.

ഫോണും ഒന്നും ഉപയോഗിക്കാതെ യാത്ര പൂർത്തിയാക്കിയവർ പലരും തങ്ങളുടെ അനുഭവങ്ങൾ ടിക് ടോകിൽ പങ്കുവെച്ചു തുടങ്ങിയതോടെയാണ് ഈ ട്രെൻഡിന് പ്രചാരം കിട്ടിയത്. ഒന്നും ചെയ്യാതെ ഇരുന്നപ്പോഴാണ് അത് തങ്ങൾക്ക് സാധിക്കുമെന്നും മനസിൻ്റെ ശക്തി എത്രത്തോളമുണ്ടെന്നും ഇവർക്ക് മനസ്സിലായത്. തുടക്കത്തിൽ ഇങ്ങനെ വെറുതെയിരിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടാകുമെന്നും ഇവർ പറയുന്നു.

ഈ ട്രെൻഡിന് റോ-ഡോഗിങ് എന്ന പേരു വിളിച്ച വെസ്റ്റ് എന്ന ലണ്ടൻ യാത്രക്കാരൻ പറഞ്ഞതിങ്ങനെ : നിങ്ങൾക്ക് കണ്ണു കാണില്ലെന്ന് വിചാരിക്കുക. മുന്നിലും സൈഡിലുമുള്ള സീറ്റ് നിങ്ങൾക്ക് തൊട്ടറിയാം. കേൾക്കുന്നത് എഞ്ചിൻ ശബ്ദം മാത്രമായിരിക്കും. ഈ ട്രെൻഡ് പൂർത്തിയാക്കാൻ ചിലർ ഭക്ഷണം പോലും കഴിക്കാതെയും വെള്ളം പോലും കുടിക്കാതെയും ഇരിക്കും. ഇത്തരം ട്രെൻഡുകളെല്ലാം ഓരോ തരം ചലഞ്ചുകൾ ആണ്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...