പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കൽ;പന്നിയങ്കരയിൽ പ്രതിഷേധവുമായി നാട്ടുകാർ. തത്ക്കാലം പിരിക്കേണ്ടന്ന് തീരുമാനം
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ തുടങ്ങി.
കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിൽ ഉള്ളവർക്കായിരുന്നു ഇതുവരെ സൗജന്യ യാത്ര അനുവദിച്ചിരുന്നത്.
ഇതാണ് കരാർ കമ്പനി റദ്ദാക്കിയത്.
പ്രതിക്ഷേധത്തെ തുടർന്ന് തത്കാലം പ്രദേശ വാസികൾക്ക് ടോൾ നൽകേണ്ട എന്ന് തീരുമാനിച്ചു.