ഹോങ്കോങിലെ ഇന്ത്യാക്കാർക്കായി ഒരു മിനി ഇന്ത്യാ ഒരുക്കിയിട്ടുണ്ടെന്ന ഒരു വ്ളോഗറുടെ വീഡിയോ ഈയിടെ വൈറലായി. എല്ലാവരും അതിൻ്റെ ലൊക്കേഷനാണ് അന്വേഷിച്ചത്. ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ ആകാശ് ചതുർവേദിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഹോങ്കോങിലെ ഒരു കെട്ടിടത്തിലാണ് മിനി ഇന്ത്യാ ഒരുങ്ങിയിരിക്കുന്നത്.
ഇവിടേക്ക് കയറിയാൽ തന്നെ ഇന്ത്യയിലാണെന്ന് തോന്നലുണ്ടാകുമത്രേ. ഇന്ത്യയിലെ എല്ലാ വിധ പാനീയങ്ങളും ആഹാരവും ഇവിടെ ലഭിക്കും. പലക് പനീർ, ദാൽ, ചന്നാ മസാല, ഭിണ്ടി (വെണ്ടയ്ക്ക), വെജ് പകോട, ആലൂ ടിക്കി തുടങ്ങി എല്ലാം ഇവിടെയുണ്ടെന്ന് റസ്റ്ററൻ്റ് ഉടമ പറയുന്നു. പാൻ കിട്ടുന്ന കടകളുമുണ്ട്. പ്രസിദ്ധ റസ്റ്ററൻ്റായ ഷെർ-ഇ-പഞ്ചാബും പ്യുവർ വെജ് ശരവണ റസ്റ്ററൻ്റും ഇവിടെ പ്രവർത്തിക്കുന്നു.
വീഡിയോ 13 ലക്ഷം പേർ കണ്ടു കഴിഞ്ഞു. വില കൂടുതലായിരിക്കുമോ എന്ന് കമൻ്റിട്ട ചിലർ സംശയം പ്രകടിപ്പിച്ചു.