പകുതി മുറിച്ച മരം ടൂറിസ്റ്റ് സ്പോട്ടായി

തൊട്ടടുത്ത അയൽക്കാരുടെ മരം കാരണം വലിയ വഴക്കായി. ബന്ധം വഷളായി. അവസാനം മരം നെടുകെ മുറിച്ചു. അയൽവീട്ടുകാരുടെ ഭാഗത്തേക്ക് നീണ്ടു നിൽക്കുന്ന ഭാഗമാണ് മുറിച്ചത്. എന്തായിരുന്നു പ്രശ്നം? ആ മരത്തിൽ കിളികൾ ധാരാളമായി വന്നിരിക്കാനും കൂടു കൂട്ടാനും തുടങ്ങിയതാണ് പ്രശ്നത്തിൻ്റെ തുടക്കം. കിളികളുടെ കാഷ്ഠം നേരെ വീഴുന്നത് അയൽക്കാരൻ്റെ കാറിൻ്റെ മുകളിലാണ്. അയൽക്കാരന് കാർ കഴുകാനേ നേരമുള്ളൂ.

അവസാനം ട്രീ കട്ടേഴ്സ് വന്നു. മരം നെടുകെ മുറിച്ച് പ്രശ്നം പരിഹരിച്ചു. സംഭവം നടന്നത് 2021-ലാണ്. എന്നാൽ ഈയിടെ ആരോ മരത്തിൻ്റെ ഫോട്ടോ എടുത്ത് ഒരു ന്യൂസ് ചാനലിന് അയച്ചു കൊടുത്തു. സംഗതി വൈറലായി. രണ്ട് അയൽക്കാരും മാധ്യമങ്ങളെ കാണാൻ കൂട്ടാക്കിയില്ല. അവിടെയുള്ള മറ്റുള്ളവർ പറഞ്ഞത് വാർത്ത പരന്നതോടെ അവർ തമ്മിലുള്ള ശത്രുത കൂടിയെന്നാണ്. വഴക്ക് വെറും തമാശയായിട്ടാണ് മറ്റ് താമസക്കാർ ആദ്യം കരുതിയത്.

പകുതി മുറിച്ച മരമുള്ള വീട് ഇപ്പോൾ എല്ലാവർക്കും ഒരു ലാൻഡ് മാർക്കായി മാറിയിട്ടുണ്ട്. അതു വഴി പോകുന്നവരൊക്കെ വന്നു കണ്ട് ഫോട്ടോയും എടുത്ത് പോകുന്നുണ്ട്. 70 വയസ്സ് കഴിഞ്ഞ മിസ്ട്രി, ലീസ് എന്നിവരാണ് അയൽക്കാർ. ലണ്ടനിലെ വാട്ടർതോർപ്പിലാണ് പകുതി മരം മുറിച്ച വീട്. മരം ഇപ്പോൾ ഒരു ടൂറിസ്റ്റ് ആകർഷണമായി മാറിക്കഴിഞ്ഞു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...