ഇംഗ്ലീഷ് ഇഡിയംസ് അറിയാം-7

Caught Red Handed – കൈയോടെ പിടികൂടി, കുറ്റം ചെയ്തയാളെ തെളിവ് സഹിതം പിടികൂടി എന്നൊക്കെയാണ് ഈ ശൈലിയുടെ അർത്ഥം.

The police caught the culprit red-handed.

അർത്ഥം – പോലീസ് കുറ്റവാളിയെ കൈയോടെ പിടികടി.

പതിനഞ്ചാം നൂറ്റാണ്ടിൽ സ്കോട്ട് ലാൻഡിൽ ഒരു കൊലപാതകിയെ കൈയിൽ പുരണ്ട ചോര തെളിവായി കൈയോടെ പിടികൂടുമ്പോൾ ആയിരുന്നു red-handed എന്ന് പറഞ്ഞിരുന്നത്. കുറ്റം ചെയ്യുമ്പോൾ പിടിക്കപ്പെടുമ്പോഴാണ് red-handed പ്രയോഗം ഉപയോഗിക്കുന്നത്. ചോരയുടെ നിറത്തിനെയാണ് red കൊണ്ട് അർത്ഥമാക്കിയിരുന്നത്.

red-handed എന്നത് തെളിവിനെ സൂചിപ്പിക്കുന്നു. പണ്ടു കാലത്ത് കുറ്റം ചെയ്തവർ രക്ഷപ്പെട്ടാൽ കണ്ടുപിടിക്കാൻ മാർഗ്ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ആരാണെന്ന് കണ്ടെത്തണമെങ്കിൽ രക്തം പുരണ്ട കൈകൾ മാത്രമേ തെളിവായി എടുത്തിരുന്നുള്ളൂ.

They caught the thief red handed taking the money.

അർത്ഥം – പണം എടുക്കുമ്പോൾ കള്ളനെ കൈയോടെ പിടികൂടി.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...