ശ്വാസം കോട്ടയത്തു ചിത്രീകരണം തുടങ്ങി

എക്കോസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സുനിൽ എ. സഖറിയ നിർമ്മിക്കുക യും ബിനോയ്‌ വേളൂർ രചനയും സംവിധാനവും നിർവഹിക്കുകയും ചെയ്യുന്ന പുതിയ സിനിമ യായ ” ശ്വാസ “ത്തിന്റെ ചിത്രീകരണം കോട്ടയത്ത്‌ ആരംഭിച്ചു.
ദർശനകൾച്ചറൽ സെന്ററിൽ നടന്ന പൂജാ ചടങ്ങിൽ സിനിമയുടെ പ്രവർത്തകരും അതിഥികളും ചേർന്നു ഭദ്ര ദീപം കൊളുത്തി.


ബഹു :സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ സിനിമയുടെ ടൈറ്റിൽ പ്രകാശനം ചെയ്തു.
മോസ്കോ കവല, ഒറ്റമരം എന്നീ സിനിമകൾ പോലെ തന്നെ ബിനോയ്‌ വേ ളൂരിന്റെ മൂന്നാമത്തെ സിനിമയും പ്രേക്ഷകർക്ക് പുതിയ ഒരനുഭവമായി തീരട്ടെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. ആശംസ പ്രസംഗത്തിൽ പറഞ്ഞു.


ബിനോയ്‌ സ്വന്തമായി ഒരിടം കണ്ടെത്തിയെന്നും ശ്വാസത്തിന്റെ തിരക്കഥ വായിച്ചതുകൊണ്ട് ആരുടേയും ഹൃദയത്തിൽ ആഴത്തിലിറങ്ങി ചെല്ലുന്ന ഒരു കഥയായി ഇത് ഫീൽ ചെയ്തുവെന്നും സംവിധായകൻ ജോഷി മാത്യു പൂജ വേളയിൽ പറഞ്ഞു.

ഫാദർ പോൾ, ഫാദർ എമിൽ, സംവിധായകൻ ശിവപ്രസാദ്, ക്യാമറമാൻ മാരായ സണ്ണി ജോസഫ്, വിനോദ് ഇല്ലമ്പള്ളി, രാജേഷ് പീറ്റർ, നടന്മാരായ സോമു മാത്യു, ഹരിലാൽ തുടങ്ങിയവർ ആശംസകൾ നൽകി.

സംവിധായകൻ ബിനോയ്‌ വേളൂർ


നിർമ്മാതാവ് സുനിൽ എ. സഖറിയ, സംവിധായകൻ ബിനോയ്‌ വേളൂർ എന്നിവർ നല്ല വാക്കുകളിലൂടെ ഏവർക്കും നന്ദി അറിയിച്ചു.
ഒരു കൂടിയാട്ടക്കാരന്റെ ജീവിതകഥ പറയുന്ന ഈ ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, നീന കുറുപ്പ് എന്നിവർ പ്രധാന വേഷം ചെയ്യുന്നു.
അൻസിൽ, ആദർശ് സാബു, ആർട്ടിസ്റ്റ് സുജാതൻ, ടോം മാട്ടേൽ അജീഷ് കോട്ടയം, ആരാധ്യ മഹേഷ്‌ തുടങ്ങിയവരും അഭിനയ രംഗത്തുണ്ട്.

ശ്വാസം….. സോങ് റിക്കാർഡിങ് വേളയിൽ


ക്യാമറ ജോയൽ തോമസ് സാം, എഡിറ്റിംഗ് അനിൽ സണ്ണി ജോസഫ്, ഗാനങ്ങൾ ശ്രീരേഖ് അശോക്, സംഗീതം സുവിൻ ദാസ്,കലാ സംവിധാനം ജി. ലക്ഷ്‌മൺ മാലം, മേക്കപ്പ് രാജേഷ് ജയൻ, കോസ്ടുംസ് മധു ഇളങ്കുളം, സ്റ്റിൽസ് മുകേഷ് ചമ്പക്കര, അസോസിയേറ്റ് ഡയറക്ടർ കണ്ണൻ മാലി, അസിസ്റ്റന്റ് ഡയറക്ടഴ്സ് ഷേബു മണർകാട്, അനന്ത നാഥു. ജി.., ജോൺസൺ,, മീര, ക്യാമറ അസിസ്റ്റന്റ് സ് അനന്ത കൃഷ്ണൻ, ഹരിശങ്കർ, അനന്ത പദ്മനാഭൻ.
കോട്ടയത്തും പരിസരങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തിയാകും.
—- ജി.കൃഷ്ണൻ. മാലം

Leave a Reply

spot_img

Related articles

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു

പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി ചെന്നൈയിലെ വീട്ടിൽ തന്നെയായിരുന്നു. 84 വയസായിരുന്നു.മകൻ മനോജിന്റെ മരണത്തിന് ശേഷം ഭാരതിരാജയുടെ...

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.ഡോക്ടർമാരുടെ വി​ദ​ഗ്ധസംഘം...

‘പേട്രിയറ്റ്’ ഒടിടി റിലീസിനൊരുങ്ങുന്നു

മമ്മൂട്ടി,മോഹൻലാല്‍ തുടങ്ങി വൻ താരനിരയെ അണിനിരത്തി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' ഒടിടി റിലീസിനൊരുങ്ങുന്നു.ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിലെത്തും.വർഷങ്ങള്‍ക്കു...

ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ

പരാതിയിലെ ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ.അമ്മ സംഘടനയ്ക്കുള്ളിലെ വിവാദങ്ങള്‍ പരിശോധിക്കാൻ പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെട്ട അഞ്ചംഗ സമിതി...