നിര്‍ത്തിവെച്ച ഗ്രാമീണ സര്‍വീസുകള്‍ പുനരാരംഭിക്കും

അടൂര്‍ പന്തളം ഡിപ്പോകളില്‍ ദീര്‍ഘനാളുകളായി നിര്‍ത്തിവച്ചിരുന്ന ഗ്രാമീണ ഓര്‍ഡിനറി സര്‍വീസുകളുടെ ഫീസിബിലിറ്റി  ബോധ്യപ്പെട്ട് സാധ്യമാക്കാവുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.


അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ, പന്തളം ഓപ്പറേറ്റിങ് സെന്റര്‍ എന്നിവയുടെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ആവശ്യാനുസരണം അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയില്‍ മന്ത്രിയുടെ നിയമസഭാ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

നിര്‍ത്തിവെച്ച പന്തളം പെരുമണ്‍ സര്‍വീസിനെ അടൂര്‍ ഡിപ്പോയുമായി ബന്ധപ്പെടുത്തി ക്രമീകരിച്ച് പുനരാരംഭിക്കുന്നതിനും തീരുമാനമായി.
പന്തളം ഡിപ്പോയില്‍ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് ജീവനക്കാര്‍ക്ക് വിശ്രമത്തിനായുള്ള കെട്ടിടം നിര്‍മിക്കുന്ന സ്ഥലം തിട്ടപ്പെടുത്തുന്നതില്‍ വര്‍ഷങ്ങളായി നിലനിന്നുവന്ന സാങ്കേതിക തടസ്സം യോഗത്തില്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു.


അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാര്‍ഡ് നിര്‍മാണം, ബസ് ഷെല്‍ട്ടര്‍ കനോപ്പി നിര്‍മാണം എന്നിവ എംഎല്‍എ ഫണ്ട് വിനിയോഗത്തിലൂടെ സാധ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനെ ചുമതലപ്പെടുത്തുന്നതിനും തീരുമാനമായി.
പുതിയ സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ ലഭ്യത അനുസരിച്ച് നിലവില്‍ നിര്‍ത്തിവെച്ചിട്ടുള്ള മണിപ്പാല്‍ റീ ഷെഡ്യൂള്‍ പുനരാരംഭിക്കും. അടൂര്‍ ഡിപ്പോ, പന്തളം ഓപ്പറേറ്റിങ് സെന്റര്‍ എന്നിവിടങ്ങളിലെ ഡ്രൈവര്‍മാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുന്ന കാര്യം സംസ്ഥാന അടിസ്ഥാനത്തില്‍ തന്നെ പരിഗണിച്ച് വരികയാണെന്നും ഉടന്‍ തന്നെ വേണ്ട നടപടി സ്വീകരിക്കാമെന്നും ഗതാഗത വകുപ്പ് മന്ത്രി ഉറപ്പു നല്‍കി.


കെഎസ്ആര്‍ടിസി ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി.പി. പ്രദീപ്കുമാര്‍ , സോണല്‍ ഓഫീസര്‍ റോയ് ജേക്കബ്, ഡി.ടി.ഒ കെ.കെ. സുരേഷ് കുമാര്‍, ഏ.റ്റി.ഒ  വി. രാജേഷ്, പി. ശ്രീജിത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Leave a Reply

spot_img

Related articles

പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബാവാ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനം പൂർണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആഗോള...

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണം; കെ എസ് ഇ ബി

വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞുകെഎസ്‌ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല....

വട്ടിയൂർക്കാവ് സംഘർഷത്തില്‍ ആർ ശ്രീലേഖയെ പ്രതി ചേർത്തു

വട്ടിയൂർക്കാവ് സംഘർഷത്തില്‍ ആർ ശ്രീലേഖയെ പ്രതി ചേർത്തു .വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് മുൻ ഡിജിപിയും കൗൺസിലറുമായ ആർ ശ്രീലേഖയെ പ്രതി...