ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ

കാസർകോട് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ.

കാഞ്ഞങ്ങാട് ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്തതയും ശ്വാസതടസവും അനുഭവപ്പെട്ടത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

ആശുപത്രിക്ക് തൊട്ട് സമീപത്താണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. കുട്ടികൾ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത് ദുർഗന്ധം പടർന്നു.

അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ചില കുട്ടികൾക്ക് തലകറക്കവും ചിലർക്ക് തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്.

Leave a Reply

spot_img

Related articles

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി ഡി സതീശൻ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടി; KCBC മദ്യവിരുദ്ധ സമിതി

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...