അഗ്‌നിവീര്‍വായു രജിസ്‌ട്രേഷന്‍ എട്ടിന് ആരംഭിക്കും

ആലപ്പുഴ: ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിവീര്‍വായു 2025 റിക്രൂട്ട്‌മെന്റിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ എട്ടിന് ആരംഭിക്കും. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനുമിടയില്‍ ജനിച്ച അവിവാഹിതരായ പുരുഷ, സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

https://https://agnipathvayu.cdac.in സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ജൂലൈ 28. ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബര്‍ 18ന്.
വിദ്യാഭ്യാസ യോഗ്യത:

50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈല്‍/കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയില്‍ ത്രിവത്സര ഡിപ്ലോമ.
അല്ലെങ്കില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ ഉള്‍പ്പെട്ട വൊക്കേഷണല്‍ കോഴ്സ് 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം.
അപേക്ഷകര്‍ പ്ലസ്ടു/ഡിപ്ലോമ/ വൊക്കേഷണല്‍ കോഴ്സിന് ഇംഗ്ലീഷില്‍ മാത്രമായി 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഉള്‍പ്പെടാത്ത ഡിപ്ലോമ/വൊക്കേഷണല്‍ കോഴ്സ് പഠിച്ചവര്‍ പത്താം ക്ലാസിലോ പ്ലസ്ടുവിലോ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...