ഹൈറിച്ച് തട്ടിപ്പ് കേസില്‍ എംഡി കെ ഡി പ്രതാപനെ ഇഡി അറസ്റ്റ് ചെയ്തു

എച്ച്‌ ആര്‍ കറന്‍സിയുടെ പേരില്‍ കോടികള്‍ വിദേശത്തേയ്ക്ക് കടത്തിയ കേസിലാണ് ഇഡി പ്രതാപനെ അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പിന്റെ പേരില്‍ കമ്ബനി ഉടമകളായ കെ ഡി പ്രതാപനേയും ഭാര്യ ശ്രീനയെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

മണിചെയിന്‍ തട്ടിപ്പിന് പുറമേ ബിറ്റ് കോയിന്‍ തട്ടിപ്പിലും ഇവരെ ചോദ്യം ചെയ്തിരുന്നു. ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ ഹൈറിച്ച്‌ കമ്ബനി 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍.

3,000 പേരില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതം വാങ്ങി സ്വരൂപിച്ച 150 കോടി രൂപയില്‍ 100 കോടി രൂപ ഹവാല ഇടപാടുകള്‍ വഴി ഉടമകള്‍ വിദേശത്തേക്ക് കടത്തിയെന്നായിരുന്നു ഇ ഡി ക്ക് ലഭിച്ച പരാതി.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...