പ്രോജക്ട് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനം

ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഭൂതത്താന്‍കെട്ട് മള്‍ട്ടി സ്പീഷിസ് ഇക്കോഹാച്ചറിയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ നോക്കി നടത്തുന്നതിന് രണ്ട് പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായാകും നിയമനം.

രാത്രിയും പകലും ജോലി ചെയ്യുന്നതിന് സന്നദ്ധരായിരിക്കണം. ഹാച്ചറിയുടെ സമീപ പ്രദേശത്ത് താമസിക്കുവാന്‍ താല്പര്യമുളളവരാകണം. പ്രായം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ജൂലൈ 9 രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1 വരെ ഹൈക്കോടതിക്ക് സമീപമുള്ള ഫിഷറീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484-2394476

Leave a Reply

spot_img

Related articles

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴയിൽ വീണ്ടും പാമ്പുകടിയേറ്റ് മരണം. കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിൻ്റെ ഭാര്യ ഇന്ദിര(65) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ...

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്‌ജി

അഭിഭാഷക എ കെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. അഡീഷണല്‍ ജഡ്ജിയായി...

ചെങ്ങന്നൂരിൽ മോട്ടോർ വാഹന അദാലത്ത് 27 മുതൽ

മോട്ടോർ വാഹന നിയമലംഘനങ്ങൾ തീർപ്പാക്കാൻ ചെങ്ങന്നൂർ സബ് ആർ.റ്റി ഓഫീസിൽ 27 മുതൽ 30 വരെ (രാവിലെ 10 മണി മുതൽ വൈകിട്ട് 5...

രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സാധ്യത

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ രണ്ടു ദിവസം കൂടി ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്നും നാളെയും പാലക്കാട് ജില്ലയിലെ...