അങ്കണവാടി ജീവനക്കാർക്ക്‌10.88 കോടി അനുവദിച്ചു


അങ്കണവാടി ജീവനക്കാരുടെ ജൂൺ മാസത്തിലെ ഹോണറേറിയം വിതരണത്തിനായി 10.88 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ഈവർഷം 144.81 കോടി രൂപയാണ്‌ ഇവരുടെ ഹോണറേറിയം വിതരണത്തിന്‌ സംസ്ഥാന വിഹിതമായി ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്‌. ഇതിൽ 46 കോടി രൂപ മൂന്നു മാസത്തിനുള്ളിൽ നൽകിയതായും ധനമന്ത്രി വ്യക്തമാക്കി.


33,115 അങ്കണവാടികളിലായി 66,000 ൽപരം വർക്കർമാരും ഹെൽപ്പർമാരുമായി പ്രവർത്തിക്കുന്നത്‌. ഇവരുടെ പ്രതിഫലത്തിൽ 60 ശതമാനവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്നു.

കഴിഞ്ഞവർഷം കേന്ദ്ര വിഹിതം അംഗീകരിച്ചതിൽ 21 കോടി രൂപ ഇനിയും ലഭിച്ചിട്ടില്ല. ഈവർഷം 209 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി അംഗീകരിച്ചിട്ടുള്ളത്‌. എന്നാൽ, മൂന്നുമാസം കഴിഞ്ഞിട്ടും ഒരു രൂപയും അനുവദിച്ചിട്ടില്ല.

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...