ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു മലപ്പുറം സ്വദേശിയായ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം പെരിന്തൽമണ്ണ അറക്കപ്പറമ്പ് മണലാടി വീട്ടിൽ മുഹമ്മദ് ഫൈസലിനെ (30) യാണ് കോട്ടയം റെയിൽവേ എസ് എച്ച് ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 1.40 ന് കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്സിൽ ആയിരുന്നു സംഭവം. മലപ്പുറത്ത് നിന്നും കൊച്ചുവേളിക്ക് യാത്ര ചെയ്യുകയായിരുന്നു പ്രതി ട്രെയിനിനുള്ളിൽ വച്ച് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ എസ് എച്ച് റെജി പി ജോസഫിന്റെ നിർദ്ദേശപ്രകാരം സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ്, സിവിൽ പോലീസ് ഓഫീസർ അശ്വിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...