ഒഡീഷയിൽ ആനകൾക്കൊരു ഹോട്ടൽ

ഒഡീഷ വന്യമൃഗ സങ്കേതത്തിലാണ് ആനകൾക്ക് ഒരു ഹോട്ടൽ തുറന്നിരിക്കുന്നത്. ആഹാരം വിളമ്പുന്നത് ഗ്രാനൈറ്റ് കല്ലിലാണ്. താപ്പനകളാണ് ആഹാരം കഴിക്കാൻ പതിവായി വരുന്നത്. കുഴിയിൽ വീണ കാട്ടാനകളെ മെരുക്കാനോ കാട്ടാനയെ രക്ഷിക്കാനോ ആണ് താപ്പാനകളെ ഉപയോഗിക്കാറുള്ളത്. കുംകി ആനകളെന്നും ഇവയെ വിളിക്കാറുണ്ട്.

താപ്പാനകൾ മനുഷ്യരുടെ സംരക്ഷണയിലാണ്. കാട്ടാനക്കൂട്ടത്തിൽ നിന്നും അകന്നാണ് അവ കഴിയുന്നത്. ഒഡീഷയിലെ ചന്ദക വന്യമൃഗസങ്കേതത്തിൽ ഇപ്പോൾ ആറ് താപ്പാനകളാണുള്ളത്. ഇവയ്ക്ക് 13 പാപ്പാനും മറ്റ് സഹായികളുമുണ്ട്.

പരിശീലനസമയത്ത് താപ്പാനകൾക്ക് പോഷകാഹാരം ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു ഭക്ഷണശാല തുറന്നത്. ഉമ, മാമ, കാർത്തിക്, ജഗ്, ചന്തു, ശങ്കർ എന്നിങ്ങനെയാണ് ആനകളുടെ പേരുകൾ. ബ്രേക് ഫാസ്റ്റും ലഞ്ചും നൽകുന്നുണ്ട്. ഓരോ ആനയ്ക്കും പ്രത്യേക ആനക്കൊട്ടിലുണ്ട്. അവ തിരിച്ചറിയാനും ആനയ്ക്ക് കഴിയും.

ബ്രേക് ഫാസ്റ്റ് രാവിലെ 8.30-നാണ്. കാരറ്റ്, കരിമ്പ്, തണ്ണിമത്തൻ, തേങ്ങ എന്നിവയാണ് ബ്രേക് ഫാസ്റ്റിന് കഴിക്കാൻ കൊടുക്കുന്നത്. കുളി കഴിഞ്ഞ് ഉച്ചഭക്ഷണത്തിന് ഗോതമ്പ്, ചോളപ്പൊടി, ധാന്യങ്ങൾ, ആവണക്കെണ്ണ, ശർക്കര, മുതിര എന്നിവയുണ്ടാകും. രാത്രി പനമ്പട്ടയും ഓലയും വാഴപ്പഴവും ആണ് നൽകുക. ഒരു ദിവസം ഒരാനയ്ക്ക് ചിലവ് 1500 രൂപ.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...