ഡബ്ല്യൂഡബ്ല്യൂഇ ഇതിഹാസം ജോണ്‍ സീന 2025ല്‍ വിരമിക്കും

വേള്‍ഡ് റെസ്‌ലിംഗ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് (ഡബ്ല്യൂഡബ്ല്യൂഇ) ഇതിഹാസം ജോണ്‍ സീന 2025ല്‍ വിരമിക്കും.
പ്രൊഫഷണല്‍ റെസ്‌ലിംഗ് അടുത്ത വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്ന് കാനഡയിലെ മണി ഇന്‍ ദി ബാങ്ക് പരിപാടിക്കിടെയാണ് ഹോളിവുഡ് നടന്‍ കൂടിയായ ജോണ്‍ സീന പ്രഖ്യാപിച്ചത്. നിലവില്‍ 47 വയസുണ്ട് ജോണ്‍ സീനയ്ക്ക്.

ഡബ്ല്യൂഡബ്ല്യൂഇ ചരിത്രത്തിലെ ഏറ്റവും പ്രശസ്‌തനായ താരങ്ങളിലൊരാളായാണ് ജോണ്‍ സീന വിലയിരുത്തപ്പെടുന്നത്. 2001ലാണ് സീന ഡബ്ല്യൂഡബ്ല്യൂഇയുമായി കരാറിലെത്തിയത്. 2002 മുതല്‍ സ്‌മാക്ക്‌ഡൗണിന്‍റെ ഭാഗമാണ്. 2005ല്‍ ആദ്യമായി ഡബ്ല്യൂഡബ്ല്യൂഇ ചാമ്ബ്യന്‍ഷിപ്പ് കരസ്ഥമാക്കി. 16 തവണ ലോക ചാമ്ബ്യനായി. ഡബ്ല്യൂഡബ്ല്യൂഇ ചാമ്ബ്യന്‍ഷിപ്പ് 13 വട്ടവും ഹെവി‌വെയ്റ്റ് കിരീടം മൂന്ന് തവണയും നേടി. അഞ്ച് തവണ ഡബ്ല്യൂഡബ്ല്യൂഇ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്ബ്യനും രണ്ട് തവണ വീതം ഡബ്ല്യൂഡബ്ല്യൂഇ ടാഗ്‌ ടീം ചാമ്ബ്യനും വേള്‍ഡ് ടാഗ് ടീം ചാമ്ബ്യനുമായി.

2006ലാണ് നടനായി ജോണ്‍ സീന അരങ്ങേറ്റം കുറിച്ചത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. സിനിമാ- ടെലിവിഷന്‍ ഷോ തിരക്കുകളെ തുടര്‍ന്ന് ജോണ്‍ സീന 2018 മുതല്‍ ഭാഗികമായാണ് ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായിരിക്കുന്നത്. 2025ലെ റോയല്‍ റമ്ബിള്‍, എലിമിനേഷന്‍ ചേമ്ബര്‍, ലാസ് വെഗാസ് വേദിയാവുന്ന റെസല്‍മാനിയ 41 എന്നിവയായിരിക്കും ആയിരിക്കും ഡബ്ല്യൂഡബ്ല്യൂഇയില്‍ ജോണ്‍ സീനയുടെ അവസാന മത്സരങ്ങള്‍. ദി റോക്ക്, ട്രിപ്പിള്‍ എച്ച്‌, റാണ്ടി ഓര്‍ട്ടന്‍ തുടങ്ങി നിരവധി താരങ്ങളുമായുള്ള സീനയുടെ റിങിലെ വൈരം ശ്രദ്ധേയമായിരുന്നു.

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...