ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ലെഗ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാല്‍.ഇന്ത്യക്കായി ഒരു ടെസ്‌റ്റ് പോലും കളിക്കാത്ത ചാഹാല്‍ നോര്‍ത്താംപ്‌ടണ്‍ഷയറിന് വേണ്ടിയാണ് അവസാനം കളിച്ചത്. ഏകദിന, ട്വന്റി20 കളില്‍ തുടരുമെന്നും ചാഹാല്‍ പറഞ്ഞു. ഇന്ത്യക്കായി 72 ഏകദിനങ്ങളും 80 ട്വന്റി20 മത്സരങ്ങളും കളിച്ചു. ഏകദിനത്തില്‍ 121 വിക്കറ്റും ട്വന്റി20 യില്‍ 96 വിക്കറ്റുകളുമെടുത്തു. 2023 ഓഗസ്‌റ്റില്‍ വെസ്‌റ്റിന്‍ഡീസിനെതിരായ ട്വന്റി20 യിലാണ് അവസാനം ഇന്ത്യക്കായി കളിച്ചത്.

