പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് കിരീടം

സാഫ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യയുടെ തുടർച്ചയായ മൂന്നാം കിരീടനേട്ടവും ചാമ്പ്യൻഷിപ്പിൽ പത്ത് കിരീടനേട്ടവും ആയി.ഫൈനലിൽ ആദ്യ പകുതിയുടെ അധിക സമയത്ത് ആലംഗീറിലൂടെ പാകിസ്ഥാൻ ആണ് ആദ്യം മുന്നിലെത്തിയത്.രണ്ടാം പകുതിയിൽ പാകിസ്ഥാൻ പ്രതിരോധ താരം ജുനൈദ് ഷാ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. പിന്നാലെ ലഭിച്ച ഫ്രീ കിക്കിലൂടെ 61ആം മിനിറ്റിൽ സുഹൈൽ അഹമ്മദ് ഭട്ട് ഇന്ത്യയ്ക്കായി സമനില ഗോൾ നേടുകയായിരുന്നു. തുടർന്നങ്ങോട്ട് ആവേശം വിതറിയ മത്സരമായിരുന്നു. തുടർച്ചയായ മുന്നേറ്റങ്ങൾക്ക് ഒടുവിൽ 81ആം മിനിറ്റിൽ സന്ദീപിലൂടെ ഇന്ത്യ വിജയഗോൾ നേടി.

മലയാളി താരങ്ങളായ പി വി വിഷ്‌ണു, മുഹമ്മദ്‌ സുഹൈൽ, പി എൻ ന‍ൗഫൽ, എബിൻദാസ്‌ യേശുദാസൻ, മുഹമ്മദ്‌ ഉവൈസ്‌, അബ്‌ദുൾ റബീഹ്‌ എന്നിവർ കിരീടം നേടിയ ടീമിലുണ്ട്‌1993, 1997, 1999, 2005, 2009, 2011, 2015, 2021, 2023,2026 വർഷങ്ങളിലാണ് ഇന്ത്യ കിരീടം ചൂടിയത്. 2003ൽ മാത്രമാണ് ഇന്ത്യക്ക് ഫൈനലിലെത്താൻ കഴിയാതിരുന്നത്. ചരിത്രത്തിലാദ്യമായാണ് പാകിസ്ഥാൻ സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. സെമിഫൈനലിൽ ആതിഥേയരായ ബംഗ്ലാദേശിനെ 1-0ന് തോൽപ്പിച്ചാണ് പാകിസ്ഥാൻ കലാശപ്പോരിന് യോഗ്യത നേടിയത്. നേരത്തെ നാല് തവണ സെമിയിലെത്തിയിട്ടുണ്ടെങ്കിലും ഫൈനലിലെത്താൻ കഴിഞ്ഞിരുന്നില്ല.ഗ്രൂപ്പ് ഘട്ടത്തിൽ നവംബർ അഞ്ചിന് ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 3-2ന് പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. സുഹൈൽ അഹമ്മദ് ഭട്ടിന്റെ ഇരട്ടഗോളുകളും മാംഗ്ലെന്താങ് കിപ്ഗന്റെ ഗോളുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 3-0ന് പിന്നിലായിരുന്ന പാകിസ്ഥാൻ ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചെങ്കിലും ഇന്ത്യ വിജയം കൈവിട്ടില്ല. തുടർന്ന് മാലിദ്വീപിനെ 3-0ന് തോൽപ്പിച്ച പാകിസ്ഥാൻ സെമിയിൽ ബംഗ്ലാദേശിനെയും കീഴടക്കി.

Leave a Reply

spot_img

Related articles

എം എസ് ധോണി ഐ പി എല്ലിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) നിന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വിരമിച്ചു.ഐ പി എൽ 2027 സീസൺ മുതൽ ചെന്നൈ...

അണ്ടർ 19 ഏഷ്യാകപ്പ്: അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ; പാകിസ്ഥാൻ എതിരാളികൾ

അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഒമാനിലെ അൽ അമറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന...

മഴ: കളി ഉപേക്ഷിച്ചു

ഇന്ത്യയും ന്യൂസിലൻഡും തമ്മി ലുള്ള മൂന്നാം ഏകദിനം മഴ മൂ ലം ഉപേക്ഷിച്ചു .ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരെഞ്ഞെടുത്തെങ്കിലും ഒരു ബോൾ പോലും...

ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ് ഫുട്ബോളില്‍ അട്ടിമറിയിലൂടെ കിരീടം ചൂടി നൈജീരിയ

ഫിഫ അണ്ടർ-17 വനിതാ ലോകകപ്പ് ഫുട്ബോളില്‍ അട്ടിമറിയിലൂടെ കിരീടം ചൂടി നൈജീരിയ .മൊറോക്കോയിലെ റാബത്തില് നടന്ന മത്സരത്തില്‍ ജപ്പാനെ 2-1ന് പരാജയപ്പെടുത്തിയാണ് നൈജീരിയ തങ്ങളുടെ...