കരട് മദ്യനയം : പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഇല്ല; മദ്യപിച്ച് വാഹനമോടിച്ചാൽ ബാറുടമയും ഉത്തരവാദിയാകും

സംസ്ഥാനത്തെ മദ്യനയത്തിൽ നിർണായക മാറ്റങ്ങൾ വരുത്താൻ സർക്കാർ ഒരുങ്ങുന്നു. പുതിയ ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കുന്നത് നിയന്ത്രിക്കാനും ബാറുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്താനുമാണ് നീക്കം. പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നതിനു നിയന്ത്രണം വരുത്താൻ നിർദേശമുണ്ട്.സംസ്ഥാനത്ത് നിലവിൽ 906 ബാറുകളാണുള്ളത്. ഇതിൽ 515 എണ്ണം ത്രീ സ്റ്റാർ ക്ലാസിഫിക്കേഷനുള്ളവയാണ്. സംസ്ഥാനത്ത് 720 ബാറുകളായിരുന്ന സ്ഥാനത്താണ് എണ്ണം 906 ആയി ഉയർന്നത്. മദ്യനയവുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങൾ നടപ്പായാൽ ബാർ മേഖലയിലടക്കം കാര്യമായ മാറ്റങ്ങളുണ്ടാകും.നിലവിലെ ലൈസൻസുകൾ പുതുക്കുന്നതിനൊപ്പം പുതിയ ബാറുകൾ അനുവദിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാനാണ് ആലോചന. ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും മാറ്റം വന്നേക്കും. ബാർ ലൈസൻസുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനൊപ്പം ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കേണ്ടന്നും നിർദേശമുണ്ട്.

ബാറുകളുടെ പ്രവർത്തനസമയത്തിലും മാറ്റം പരിഗണിക്കുന്നുണ്ട്. നിലവിൽ രാവിലെ 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കുന്നതിന് അനുമതിയുള്ള ബാറുകളുടെ സമയക്രമം പുനഃപരിശോധിക്കാനാണ് നീക്കം. മദ്യവിൽപ്പനയും നിയന്ത്രണങ്ങളും സംബന്ധിച്ച നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലാണ്.മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കുന്നതിനൊപ്പം ബാറുടമകൾക്കും ഉത്തരവാദിത്വം ഏർപ്പെടുത്തണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന സംഭവങ്ങളിൽ ബാറുകളുടെ ഉത്തരവാദിത്വം കൂടി പരിശോധിക്കണമെന്നാണ് നിർദേശം.എക്സ്പീരിയൻസ് ടൂറിസത്തിന്റെ ഭാഗമായി അംഗീകൃത ഹോംസ്റ്റേകളിലും റിസോർട്ടുകളിലും മദ്യവിൽപ്പനയ്ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരിഗണനയിലുണ്ട്. വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന തരത്തിൽ മദ്യനയം പരിഷ്കരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.അതേസമയം, നിർദേശങ്ങളിൽ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. പുതിയ മദ്യനയം സംബന്ധിച്ച തീരുമാനങ്ങൾ പുറത്തുവരുന്നതോടെ സംസ്ഥാനത്തെ ബാർ ലൈസൻസിങ് സംവിധാനത്തിലും മദ്യവിൽപ്പന മേഖലയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കും.

Leave a Reply

spot_img

Related articles

ഓപ്പറേഷൻ രക്ഷിത: 81 പേർ റിമാൻ്റിൽ

കേരള റെയിൽവേ പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസങ്ങളിൽ സംസ്ഥാനത്തെ 13 റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ 81...

ഗുണ്ടാ ബന്ധം; തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു

ഗുണ്ടാ ബന്ധം; തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ പിരിച്ചുവിട്ടു.കാപ്പ കേസ് പ്രതികളും കൊടുംകുറ്റവാളികളുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് അസോസിയേഷൻ പത്തനംതിട്ട...

എൽപിഎസ്ടി സമരം: ചർച്ചയിൽ തീരുമാനമായില്ല; പ്രതീക്ഷ കൈവിടാതെ സമരക്കാർ, നിരാഹാരം തുടരുമെന്ന് വളർമതി

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഒത്തുതീർപ്പാക്കാനുള്ള സർക്കാർ നീക്കങ്ങളിൽ അന്തിമ തീരുമാനമായില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ നിരാഹാര...

സഭാതർക്കം: മലങ്കര സഭയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേറ്റു; സർക്കാർ നിലപാടിനെതിരെ കടുത്ത വിമർശനവുമായി കാതോലിക്കാ ബാവാ

ഓർത്തഡോക്സ് –യാക്കോബായ സഭാതർക്കത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ....