തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ. ഇതോടെ തിരുവനന്തപുരം കോര്‍പറേഷനിൽ വൻതിരിച്ചടിയാണ് ബി ജെ പി നേരിട്ടിരിക്കുന്നത്.ഇതോടെ നിലവിലുള്ള ബി ജെ പി അംഗങ്ങളുടെ എണ്ണം 49 ആയി. പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയ്ക്കിടെയാണ് രാജി തീരുമാനം. അതേ സമയം രാജി സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്ന് ഡെപ്യൂട്ടി മേയര്‍ ആശാനാഥ് പ്രതികരിച്ചു. രാജി സ്വകാര്യ കാരണങ്ങൾ കൊണ്ടെന്നാണ് ശ്രീലേഖയുടെ വിശദീകരണം.വാര്‍ഡ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ശ്രീലേഖ പങ്കുവെച്ച സന്ദേശമിങ്ങനെ. ‘പ്രിയപ്പെട്ടവരെ… ഞാൻ 30.09.2026 ൽ Mayor ശ്രീ വി വി രാജേഷിന് കൗൺസിലർ സ്ഥാനത്തു നിന്ന്, സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ചു കത്ത് നൽകിയിട്ടുണ്ട്. കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നൽകും. നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു’.”

Leave a Reply

spot_img

Related articles

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...

പാലക്കാട് പനിബാധിച്ച് 13കാരി മരിച്ചു

പാലക്കാട് കോട്ടോപ്പാടത്ത് പനിബാധിച്ച് 13കാരി മരിച്ചു. കോട്ടോപ്പാടം വേങ്ങ സ്വ​ദേശി ശിവരഞ്ജിനിയാണ് മരിച്ചത്.കല്ലടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.ഇന്നലെ രാത്രിയായിരിക്കുന്നു അന്ത്യം.ഇന്നലെ രാത്രി എട്ടു...