‘ടൈറ്റാൻസ് ട്രെയിലർ’ പുറത്ത്

“ആന്റെണിയെക്കൂസ്സായെന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം”ആരാണ് ആന്റണിയെ
ക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്. വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും , വിനായകനും .അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന ചിത്രമാണ് ടൈറ്റാൻസ്.
പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഇരുവരുടേയും കോമ്പിനേഷൻ ഏറെ കൗതുകത്തോടെയാണ് പ്രക്ഷക സമൂഹം കാത്തിരിക്കുന്നത്..നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ, മിഥുൻ മാനുവൽ തോമസ്
പ്രദീപ് .സി . എസ്. എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
സുനിൽ സിംഗും സജിത് പി വൈയ്യു മാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -ഫാൻ്റെസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു.കൗതുകകരമായ നിരവധി മുഹൂർത്തങ്ങളി ലൂടെ എത്തിയ ഈ ട്രയിലർ ഇതിനകം തന്നെ വൈറലായിരിക്കുകയാണ്.ട്രയിലറിലെ ചില ഭാഗങ്ങൾഒന്നു ശ്രദ്ധിക്കാം.

“ആൻ്റെണി യെക്കൂസ്സാ എന്നു കേൾക്കുമ്പോൾ ഇങ്ങനെ ഒന്നു വിറക്കണം”
യെക്കൂസ്സാക്ക് ഇത് ഏറെ സന്തോഷമായതുപോലെ.
“വാനൊക്കെ ഒക്കെയാണ്
പക്ഷെ മുടിഞ്ഞ റിസ്‌ക്കാണ്….”
പിടിക്കുമ്പം മിനിമം തല പോകണതെങ്കിലും പിടിക്കണ്ടെടാ..: ” അതു പറഞ്ഞാൽ തീരൂല്ല. ചേട്ടൻ ഗൂഗിൾ ചെയ്തു നോക്ക് …”
*ഇവമ്മാരൊക്കെ ഗൂഗിളിലുമുണ്ടോ?”
ട്രെയിലറിൽ കേൾക്കുന്ന ഡയലോഗുകളാണിതൊക്കെ.ഇത്തരത്തിൽ ചിരിയും ചിന്തയും നൽകുന്ന രംഗങ്ങളും, സംഭാഷണങ്ങളു മായിട്ടാണ് ട്രയിലർ നിറഞ്ഞുനിൽക്കുന്നത് .ട്രയിലർ നൽകുന്ന ഈ സൂചനകളാൽ സമ്പന്നമായിരിക്കും ചിത്രമെന്നു വിശ്വസിക്കാം.
സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്,പ്രശസ്ത റാപ് സിംഗർ ബബബിജീൻ, നിഹാൽ, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

തിരക്കഥ – ജയിംസ് സെബാസ്റ്റ്യൻ.
സംഗീതം – ഷാൻ റഹ്മാൻ.
ഛായാഗ്രഹണം – വിഷ്ണുശർമ്മ.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമൂട്.
കലാസംവിധാനം – മഹേഷ് പിറവം.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്,
ആക്ഷൻ ഫീനിക്സ് പ്രഭു .
ഡിസൈൻ യെല്ലോ ട്രൂത്ത്’
സ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ.
പ്രൊഡക്ഷൻ മാനേജർ – നജീർ നസീം,
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – രാജേഷ് സുന്ദരം
പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.
ഒക്ടോബർ മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർജോസ്

Leave a Reply

spot_img

Related articles

ശോഭനയുടെ മുത്തു ഗൗ വീണ്ടും …. തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും, മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും,അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വൻ വിജയം നേടിയ...

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ‘ഇന്ത്യൻ സിനിമാക്കമ്പനി’

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ് ഇന്ത്യൻ സിനിമ ക്കമ്പനിയുടെ...

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റീവ് ആൻഡ് പോളി.സെപ്റ്റംബർ...

സൂര്യാ കൃഷിന് മമ്മൂട്ടിയുടെ പുരസ്ക്കാരം

പൊങ്കാല, ഗ്യാങ് ഓഫ് സുകുമാരക്കുറുപ്പ്, രണ്ട് , എന്നീ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ സൂര്യാ കൃഷിന് മമ്മൂട്ടിയുടെ വക പുരസ്ക്കാരം.ഇക്കഴിഞ്ഞ...