‘അരികിൽ’ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു

നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു.ലൂസിഫർ , ഗുമസ്തൻ, ആഘോഷം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്‌സ് ജോസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം അവതരണത്തിലും കഥയിലും വലിയ പ്രത്യേകതകൾ നിറഞ്ഞതാണ്.
‘”തികഞ്ഞ ഒരു പരീക്ഷണ ചിത്രമെന്നാണ് സംവിധായകൻ ഈ ചിത്രത്തേക്കുറിച്ച് പറഞ്ഞത്”.സ്നേഹം പറയാനോ, പ്രകടിപ്പിക്കുവാനോ ശീലിച്ചിട്ടില്ലാത്ത ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യൻ്റെ ജീവിതത്തിലൂടെ യാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.സ്നേഹം മാത്രം മനസ്സിലുള ഭാര്യയുടെ ആ സ്നേഹം പോലും തിരിച്ചറിയുവാൻഇദ്ദേഹത്തിനു കഴിഞ്ഞില്ല.
ചില പ്രത്യേക സാഹചര്യങ്ങൾ അദ്ദേഹത്തെ ഒറ്റപ്പെട്ട ജീവിതത്തിലെത്തിച്ചു.ഈ ഒറ്റപ്പെട്ട ജീവിതത്തിനിട യിലാണ് ചില സത്യങ്ങൾ അദ്ദേഹത്തിനു തിരിച്ചറിയുവാൻ കഴിഞ്ഞത്..ഈ തിരിച്ചറിവുകൾ അകന്നുപോയവരെ അരികിലേക്ക് എത്താൻ ആഗ്രഹമുദിക്കു
കയും ചെയ്തു. ഈ സംഭവങ്ങളാണ് ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെഅരികിൽ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാധവൻ നായർ എന്ന കഥാപാത്രത്തെ ജെയ്‌സ് ജോസ് ഭദ്രമാക്കുന്നു.ഡാഡീസ് ഡ്രീം എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ പ്രൊഡക്ഷൻ –സിജി ഗ്രൂപ്പാണ്. ശ്രീജിത്ത് ഇടവനയാണ് സംഗീതം പകർന്നിരിക്കുന്നത്.
ഛായാഗ്രഹണം- സിബി ജോസഫ്.
എഡിറ്റിംഗ് – സുജീർ ബാബു സുരേന്ദ്രൻ.
പ്രൊജക്റ്റ് ഡിസൈനർ- ഷാജു സെബാസ്റ്റ്യൻ.
കലാ സംവിധാനം-മോഹൻദാസ്.
കോസ്‌റ്റ്യും ഡിസൈൻ-ഷാജു സെബാസ്റ്യൻ.
മേക്കപ്പ്- മാളു . എസ്. പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് കെ മത്തായി.
നവംബർ ഇരുപത്തിയൊന്നുമുതൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വടക്കഞ്ചേരി, പാലക്കാട് ഭാഗങ്ങളിലായി പൂർത്തിയാകും..
വാഴൂർ ജോസ് .



Leave a Reply

spot_img

Related articles

അറുപത്താറിൽ ആറാം പ്രാക്ക്…. കള്ളപ്രാക്ക്… കന്നി പ്രാക്ക് — ‘മായൻ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി

അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ എത്തി.ജിതിൻ കെ.ജോസ് സംവിധാനം...

മൂന്നു ചെറുപ്പക്കാർ വ്യത്യസ്ഥ ഭാവങ്ങൾ ‘തേവർ’ ഫസ്റ്റ് ലുക്ക് എത്തി

മൂന്നു ചെറുപ്പക്കാർ. വ്യത്യസ്ഥ ഭാവങ്ങൾ 'തേവർ' ഫസ്റ്റ് ലുക്ക് എത്തി. പൂജാരി വേഷത്തിൽ കൗതുകത്തോടെ ധ്യാൻ ശ്രീനിവാസൻ .ഒരു പ്രതിമ കൈയ്യിലേന്തി കള്ള ലക്ഷണത്തോടെ...

സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോഗിംഗ് എ ജേർണി ഒഫ് ലവ്’ സിനിമയാകുന്നു

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും വെള്ളിത്തിരയിലേക്ക് എത്തുന്നു.സോണിയയുടെ ആത്മകഥയായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ സിനിമയാകുകയാണ്.തെലുങ്കിലാണ് സിനിമ ഒരുങ്ങുന്നത്.വ്യാഴാഴ്ച...

മലയാള സിനിമ ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

മലയാള സിനിമ ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങി അമ്പതിലേറെ സിനിമകള്‍ക്ക് ക്യാമറ...